ADVERTISEMENT

അടുത്തിടെ മോഡലിങ്ങിലേക്ക് പ്രവേശിച്ച സാറ ടെന്‍ഡുല്‍ക്കറാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിലെ സംസാരവിഷയം. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ എന്ന നിലയ്ക്ക് കുട്ടിക്കാലം മുതല്‍ തന്നെ ഫോട്ടോകളില്‍ നിറഞ്ഞു നിന്ന സാറ ഏതാനും നാളുകള്‍ക്ക് മുന്‍പ് ഒരു ബ്രാന്‍ഡിന്റെ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രിട്ടീഷ് മോഡലും നടിയുമായ ബനിത സന്ധുവിനും ഫാഷന്‍ ഡിസൈനര്‍ താനിയ ഷ്രോഫിനുമൊപ്പമാണ് സാറയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായത്. ഉടന്‍ തന്നെ സാറ സിനിമയിലെത്തുമെന്ന അഭ്യൂഹങ്ങളും ഇതോടൊപ്പം പരന്നു. 

 

ഗ്ലാമറിനൊപ്പം തന്നെ ഫിറ്റ്‌നസിലും പുലര്‍ത്തുന്ന ശ്രദ്ധയാണ് ഫാഷന്‍ ലോകത്ത് നല്ലൊരു തുടക്കം സ്വന്തമാക്കാന്‍ സാറയെ സഹായിച്ചത്. പിതാവ് സച്ചിനെ പോലെ തന്നെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധയാണ് ഈ യുവ മോഡല്‍. ചിത്രങ്ങളെടുക്കാന്‍  പിന്നാലെ കൂടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ സാറയെ പലപ്പോഴും പകര്‍ത്തിയിട്ടുള്ളത് ജിമ്മിന് പുറത്തു വച്ചാണ്. വര്‍ക്ക്ഔട്ട് ഒരിക്കലും മുടക്കാത്ത ഈ 23കാരി സ്ഥിരപ്രയത്‌നത്തില്‍ വിശ്വസിക്കുന്നു. 

 

കാര്‍ഡിയോ വ്യായാമങ്ങളുടെ ഫാനായ സാറയുടെ പ്രിയപ്പെട്ട വിനോദം ഓട്ടമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന നിരവധി മാരത്തണുകളില്‍ സാറ പങ്കെടുത്തിട്ടുണ്ട്. ജോഗിങ്ങും നടത്തവും ചെയ്തു കൊണ്ടാണ് സാറ തന്റെ ദിവസം ആരംഭിക്കുന്നത്. വാരാന്ത്യങ്ങളില്‍ നീന്തലിനായും സമയം കണ്ടെത്താറുണ്ട്. 

 

യോഗയാണ് സാറയുടെ വര്‍ക്ക്ഔട്ട് ഷെഡ്യൂളിലെ മറ്റൊരു പ്രധാന ഇനം. പിതാവ് സച്ചിന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ള യോഗ ചിത്രങ്ങളില്‍ സാറയും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും പലപ്പോഴും ഇടം പിടിക്കാറുണ്ട്. ഭക്ഷണകാര്യത്തിലും സാറ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്ന സാറ പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നു. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല പാകം ചെയ്യാനും സമയം കണ്ടെത്തുന്ന സാറ രുചികരമായ വിഭവങ്ങള്‍ വീട്ടില്‍ പരീക്ഷിച്ചു നോക്കാറുണ്ട്.

English Summary : Fitness tips of sara Tendulkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com