ദേഷ്യം വരുമ്പോൾ കിക്ക്ബോക്സിങ്ങ്, ആബ്സിനായി പുഷ്അപ്; അറിയാം രശ്മിക മന്ദാനയുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ

rashmika manadanna
SHARE

പ്രശസ്ത കന്നഡ, തെലുങ്ക് ചലച്ചിത്ര താരം രശ്മിക മന്ദാന, സൗത്ത് ഇന്ത്യയിലെ ഏറ്റവും ‘ഫിറ്റെസ്റ്റ്’ ആയ നടി എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യമുള്ള ശരീരത്തോടൊപ്പം ഫിറ്റ്‌നസിൽ ഏറെ ശ്രദ്ധിക്കുന്നു 25 കാരിയായ രശ്മിക. 

വളരെ ആക്ടീവായ ജീവിതശൈലി പിന്തുടരുന്ന രശ്മിക ഷൂട്ടിങ്ങും ഡാൻസിങ്ങും തന്റെ ഫിറ്റ്‌നസ് റൂട്ടീനുമായി എപ്പോഴും തിരക്കിലായിരിക്കും. എത്ര തിരക്കാണെങ്കിലും ഒരു ദിവസം പോലും വർക്കൗട്ട് മുടക്കാറില്ല ഈ നടി. അത്രമാത്രം ആരോഗ്യവും ഫിറ്റ്നസും അവർ ശ്രദ്ധിക്കുന്നു. 

കടുത്ത ദേഷ്യം വരുമ്പോൾ കിക്ക്ബോക്സിങ്ങ് ചെയ്യാനാണ് താരം ഇഷ്ടപ്പെടുന്നത്. ഇതിന്റെ വിഡിയോയും ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

രശ്മികയ്ക്ക് ചെയ്യാൻ ഇഷ്ടമുള്ള ഒരു വർക്കൗട്ടാണ് കാർഡിയോ. പേശികളെ ശക്തിപ്പെടുത്താനായി ഇവർ വെയ്റ്റ് ലിഫ്റ്റിങ്ങും െചയ്യുന്നു. ആബ്സിനായി പുഷ്അപ് പ്ലാങ്ക്സും രശ്മികയുടെ വർക്കൗട്ടിൽ പെടുന്നു. 

ചുറ്റുമുള്ള എല്ലാവരിലും പോസിറ്റിവിറ്റി നിറയ്ക്കുന്ന രശ്മികയുടെ വർക്കൗട്ട് വിഡിയോകൾ ഫിറ്റ്നസ് ആഗ്രഹിക്കുന്ന എല്ലാവർക്കും മോട്ടിവേഷൻ നൽകുന്നതാണ്.

English Summary : Rashmika Manadanna's fitness tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA