പ്രസവശേഷം ഭാരം കുറയ്ക്കുക എളുപ്പമല്ല, പക്ഷേ ദൃഢനിശ്ചയം പ്രധാനം;കുറിപ്പുമായി സയേഷ

sayyeshaa
SHARE

പ്രസവത്തിനു ശേഷം വണ്ണം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലികേറാമലയാണ്. അതിനു മുമ്പുവരെ ഫിറ്റ്നസ് ഒക്കെ കാത്തുസൂക്ഷിച്ചവർ പൊടുന്നനെ അതിൽ നിന്നൊക്കെ മാറിപ്പോയെന്നു വരാം. അത്തരക്കാർക്ക് പ്രചോദനം നൽകുന്ന ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സയേഷ.

അഞ്ചുമാസം മുമ്പാണ് താരദമ്പതികളായ സയേഷയ്ക്കും ആര്യക്കും ഒരു കുഞ്ഞു പിറന്നത്. പ്രസവശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് പോയെങ്കിലും ഫിറ്റ്നസിന്റെ ലോകത്തേക്ക് എത്തിയതിനെക്കുറിച്ചാണ് താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വർക്ഔട്ട് വിഡിയോകളും സയേഷ പങ്കുവയ്ക്കാറുണ്ട്.

                

‘പ്രസവശേഷം ഭാരം കുറയ്ക്കുക എളുപ്പമല്ലെങ്കിലും സ്ഥിരതയും ദൃഢനിശ്ചയവും പ്രധാനമാണെന്ന് സയേഷ പറയുന്നു. പ്രാവർത്തികമാക്കാൻ സാധിക്കാത്ത ഗോളുകൾ സെറ്റു ചെയ്യരുത്. എല്ലാ സ്ത്രീകളും അവനവന്റേതായ രീതിയിൽ സുന്ദരികളാണ്. മെലിഞ്ഞിരിക്കുന്നത് നല്ലതാണ്, കാരണം അവ നമ്മുടെ ശരീരത്തിൽ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. ആരോഗ്യകരമായിരിക്കുക എന്നതിനായിരിക്കണം പ്രാധാന്യം, അതിനു സമയവും എടുക്കും. 

                

ഏതെങ്കിലും സെലിബ്രിറ്റികളെ മാതൃകയാക്കി വണ്ണം കുറയ്ക്കാൻ ശ്രമിക്കരുതെന്നു സയേഷ പറയുന്നു. ഓരോ വ്യക്തികളുടെയും ശരീരവും ആരോഗ്യാവസ്ഥയും വ്യത്യസ്തം ആയിരിക്കും. വർക്ഒൗട്ടിനിടയിലെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സയേഷ പറയുന്നു, ഫിറ്റ്നസ് എന്റെ ജീവിതരീതിയുടെ ഭാഗമാണ്. അതെനിക്ക് സന്തോഷം പകരുന്നു.’

English Summary :  Fitness tips of Sayyesha

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA