ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ ശീലങ്ങള്‍

korean girl
പ്രതീകാത്മക ചിത്രം
SHARE

കൊറിയന്‍ സിനിമകളും ടിവി സീരിസുകളും അവിടുത്തെ കെ-പോപ് ബാന്‍ഡ് പ്രകടനങ്ങളുമൊക്കെ കാണുന്നവരുടെ കണ്ണിലുടക്കുന്ന ഒരു കാര്യമുണ്ട്. അതില്‍ അഭിനയിക്കുന്നവരുടെ ആകാര വടിവൊത്ത ശരീരം. കൊറിയക്കാരുടെ ചര്‍മത്തിന്‍റെ തിളക്കം പോലെതന്നെ പ്രശസ്തമാണ് അവരുടെ ഫിറ്റ്നസും. ഈ ഫിറ്റ്നസിന്‍റെ രഹസ്യം കൊറിയക്കാരുടെ ജീനുകളില്‍ മാത്രമല്ല, അവരുടെ ചില നല്ല ശീലങ്ങളില്‍ കൂടിയാണുള്ളത്. 

ഭാരം കുറയ്ക്കാനും ഫിറ്റ്നസ് കാത്തു സൂക്ഷിച്ച് ആരോഗ്യത്തോടെ ഇരിക്കാനും ആര്‍ക്കും പിന്തുടരാവുന്ന ചില കൊറിയന്‍ ശീലങ്ങള്‍ പരിചയപ്പെടാം. 

1. കടല്‍ മത്സ്യങ്ങള്‍

കൊറിയക്കാരുടെ ഭക്ഷണക്രമത്തിലെ സുപ്രധാന ഐറ്റമാണ് ദിവസവുമുള്ള കടല്‍ മത്സ്യങ്ങള്‍. ലീന്‍ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതും കൊഴുപ്പും കാലറികളും കുറഞ്ഞതുമായ സീഫുഡ് കൊറിയക്കാരെ ദുര്‍മേദസ്സില്‍ നിന്നും കാത്തു രക്ഷിക്കുന്നു. ചിക്കനോ ബീഫോ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യകരമായ സീഫുഡ് പെട്ടെന്ന് ദഹിക്കുകയും ചെയ്യും. ഇവയിലെ ഉയര്‍ന്ന പ്രോട്ടീന്‍ തോത് ദീര്‍ഘനേരത്തേക്ക് വിശക്കാതെയിരിക്കാനും  സഹായകമാണ്. 

2. പച്ചക്കറികള്‍

കടല്‍ മീനുകളുടെ ആരാധകരാണെങ്കിലും പച്ചക്കറികളും കൊറിയക്കാര്‍ ധാരാളമായി കഴിക്കാറുണ്ട്. പല നിറത്തിലും തരത്തിലും പെട്ട പച്ചക്കറികള്‍ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. 

3. പുളിപ്പിച്ച ഭക്ഷണങ്ങള്‍

കൊറിയക്കാരുടെ ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം എപ്പോഴും കാണപ്പെടുന്ന ഒന്നാണ് കിംചി എന്ന പരമ്പരാഗത വിഭവം. കാബേജ്, റാഡിഷ്, ഗ്രീന്‍ ഒനിയന്‍ പോലുള്ള പച്ചക്കറികള്‍ പുളിപ്പിച്ചാണ് കിംചി ഉണ്ടാക്കുന്നത്. ഇവയ്ക്ക് മേല്‍ പഞ്ചസാര, ഉപ്പ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക്, കുരുമുളക് പോലുള്ളവ വിതറിയ ശേഷമാണ് കഴിക്കാറുള്ളത്. പുളിപ്പിച്ച ഈ ഭക്ഷണവിഭവങ്ങള്‍ ഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സഹായകമാണ്. 

4. ഫാസ്റ്റ് ഫുഡ് പരിമിതം

ജങ്ക് ഫുഡ്, വഴിയോര ഫുഡ് തുടങ്ങിയവയൊന്നും കൊറിയക്കാര്‍ക്ക് അത്ര പ്രിയപ്പെട്ടതല്ല. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനാണ് അവര്‍ പലപ്പോഴും താത്പര്യപ്പെടുന്നത്. ഇതും ഇവരുടെ ഫിറ്റ്നസിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. 

5. വ്യായാമം

നടത്തവും ഓട്ടവുമെല്ലാം അടങ്ങിയതാണ് കൊറിയന്‍ ജീവിതശൈലി. ചെറിയ ദൂരങ്ങള്‍ക്കായി ഇവിടെയുള്ളവര്‍ വാഹനങ്ങള്‍ ഉപയോഗിക്കാറില്ല. ആരോഗ്യകരമായ ഈ ജീവിതശൈലിയും കൊറിയക്കാരെ ഫിറ്റാക്കി നിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്.

English Summary : Korean fitness tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA