ADVERTISEMENT

നായകനായി അഭിനയിച്ച ആദ്യ ചിത്രത്തിന് സ്വന്തം പേരു തന്നെ ലഭിക്കുക എന്നത് പല സിനിമ താരങ്ങള്‍ക്കും ലഭിക്കാത്ത അപൂര്‍വമായ ഭാഗ്യമാണ്. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെയും നടി അമലയുടെയും പുത്രനും ടോളിവുഡിലെ പുത്തന്‍ താരോദയവുമായ അഖില്‍ അക്കിനേനിക്ക് പക്ഷേ അത്തരമൊരു ഭാഗ്യം ലഭിച്ചു. തന്‍റെ ഒന്നാം വയസ്സില്‍ പിതാവിനൊപ്പം മൂവി ക്യാമറയ്ക്ക് മുന്നില്‍ എത്തിയെങ്കിലും നായകനായി അഖില്‍ അരങ്ങേറിയത് 2015ല്‍ പുറത്തിറങ്ങിയ 'അഖില്‍ ദ പവര്‍ ഓഫ് ജുവ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. 

 

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തെലുങ്ക് വാരിയേര്‍സിന്‍റെ തുറുപ്പ് ചീട്ടായിരുന്ന അഖില്‍ കായികരംഗത്ത് മാത്രമല്ല ഫിറ്റ്നസിന്‍റെ കാര്യത്തിലും പുപ്പുലിയാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ഏജന്‍റ് എന്ന ചിത്രത്തിനു വേണ്ടി അഖില്‍ അക്കിനേനി നടത്തിയ രൂപപരിണാമം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഒരു വര്‍ഷത്തെ പ്രയത്നം കൊണ്ടാണ് ടോണ്‍ ചെയ്തെടുത്ത ആബ്സും കരുത്തുള്ള ബൈസെപ്സും സിക്സ് പായ്ക്കും ഒക്കെയായി അഖില്‍ ഫിറ്റ്നസിനെ വേറെ തലത്തിലേക്ക്  ഉയര്‍ത്തിയത്. 

 

ജിം സെഷനുകളും വര്‍ക്ക് ഔട്ടുകളും മുടക്കാത്ത ആളാണ് അഖില്‍. തന്‍റെ വര്‍ക്ക്ഔട്ടിന്‍റെ ചിത്രങ്ങള്‍ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വെയ്റ്റ് ട്രെയ്നിങ് അഖിലിന്‍റെ വ്യായാമത്തിന്‍റെ മുഖ്യ ഇനമാണ്. പുള്‍ അപ്പുകളും പ്ലാങ്കുകള്‍ അടക്കമുള്ള ആബ്സ് വര്‍ക്ക്ഔട്ടുകളും അഖില്‍ നിരന്തരം പിന്തുടരുന്നു. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ചിട്ട പുലര്‍ത്തുമെങ്കിലും ഇടയ്ക്കൊക്കെ പിസയും ബര്‍ഗറും അടക്കമുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങളും താരം ഇഷ്ടപ്പെടുന്നു.

English Summary : Akhil Akkineni's fitness tips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com