ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വയർ കുറയുന്നില്ലേ? കാരണം ഇതാകാം

belly fat
Photo credit : CHIVI SEYFETTIN / Shutterstock.com
SHARE

ഒതുങ്ങിയ വയർ ആണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ അടിക്കടി തൂങ്ങിവരുന്ന വയറ് മിക്കവരുടെയും ഒരു പ്രശ്നം തന്നെയാണ്. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ല. ഇതു പോലെ വയറു ചാടാൻ ചിലര്‍ കാരണങ്ങൾ ഉണ്ട്. അവയെ അറിയാം.

1. ജനിതകമായ കാരണങ്ങൾ

ഹെൽത്തിയായ ഫുഡുകഴിച്ചിട്ടും അരവണ്ണം കുറയുന്നില്ലേ. കാരണം ജീനുകളാകാം. ജീനുകൾക്ക് നേരിട്ട് വലിയവയറുമായി ബന്ധമൊന്നും ഇല്ലെങ്കിലും ചില പങ്ക് ഉണ്ട്. വിസറൽ ഫാറ്റ് ആണ് കാരണം. ഉദരത്തിൽ ശേഖരിക്കപ്പെടുന്ന കൊഴുപ്പ് ആണിത്. ഇതാണ് ആളുകൾ മെലിഞ്ഞിരിക്കാനും തടിച്ചിരിക്കാനുമെല്ലാം ഒരു കാരണം. നിങ്ങളുടെ കുടുംബത്തിലെ മുൻതലമുറയിൽപ്പെട്ടവർക്ക് കുടവയർ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇതു വരാം. 

2. ഭക്ഷണ അലർജി

എല്ലാത്തരം ഫുഡ് അലർജികളും വയർ ചാടിക്കില്ല എന്നാൽ സീലിയാക് ഡിസീസും ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയും പോലുള്ള ഭക്ഷണ അലർജികള്‍ ഇൻഫ്ലമേഷനും വയറ് വലുതാകാനും കാരണമാകും. സന്ധിവേദന, തലവേദന ഇവയ്ക്കും ഇത് കാരണമാകാം. 

3. ഹൈപ്പോതൈറോയ്ഡിസം

അനാവശ്യമായി ഭാരം കൂടുന്നതിന് ഒരു കാരണം ഹൈപ്പോ തൈറോയ്ഡിസം ആകാം. തൈറോയ്ഡ് ഉണ്ടെങ്കിൽ ഉപാപചയ പ്രവർത്തനം സാവധാനത്തിലാകും. ഇത് വയറുൾപ്പടെയുള്ള ശരീരഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. അവയവങ്ങളുടെ പ്രവർത്തനം, തൈറോയ്ഡ് ഹോർമോൺ സാവധാനത്തിലാക്കുകയും ഇത് ശരീരം വളരെ കുറച്ച് മാത്രം കാലറി കത്തിക്കാൻ കാരണമാകുകയും ചെയ്യും. ഇത് ഒടുവിൽ ശരീരഭാരം കൂടുന്നതിൽ കലാശിക്കും. 

4. സ്റ്റിറോയ്ഡുകൾ

ആളുകളുടെ ശരീരഭാരം കൂടാൻ ഒരു കാരണം സ്റ്റിറോയ്ഡുകളാണ്. ഹോർമോൺ വ്യതിയാനം മാറാൻ സ്റ്റിറോയ്ഡ് കഴിക്കുന്ന, ആർത്തവവിരാമം അടുത്ത സ്ത്രീകൾക്കാണ് ശരീരഭാരം കൂടാൻ സാധ്യത കൂടുതൽ. സ്റ്റിറോയ്ഡുകൾ ഹോർമോണുകളെ വീണ്ടും ബാലൻസ് ചെയ്യുന്നത് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. 

5. ആന്റി ഡിപ്രസന്റുകൾ

ദീർഘകാലം ആന്റിഡിപ്രസന്റുകൾ, അതായത് വിഷാദം അകറ്റാനുള്ള മരുന്നുകൾ കഴിക്കുന്നത് ശരീരഭാരം കൂട്ടും. മരുന്നുകൾ ഇൻസുലിന്റെ നിലയെ ബാധിക്കുകയും ഇത് അനാവശ്യകൊഴുപ്പ് വയറിൽ അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യും. എന്നാൽ ഇത് ഒരാൾ കഴിക്കുന്ന മരുന്നുകളെ ആശ്രയിച്ചിരിക്കും. 

6. ഇൻസുലിൻ

ശരീരത്തിൽ നിരവധി രാസമാറ്റങ്ങൾക്ക് ഇൻസുലിൻ കാരണമാകും. ഇത് ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഹോർമോൺ വ്യതിയാനങ്ങൾ ശരീരഭാരം കൂടുന്നതിലേക്കു നയിക്കും. 

ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം മുടക്കാതെ ചെയ്തിട്ടും വയർ കുറയുന്നില്ലെങ്കിൽ ഇതിലേതെങ്കിലുമാകാം കാരണം. 

English Summary : Reasons behind your fat belly

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS