ലെവല്‍ അപ്പ് ചാലഞ്ചുമായി സാമന്ത; ഇതേ ശിക്ഷയാണ് സ്കൂളില്‍ ലഭിച്ചിരുന്നതെന്ന് സംവിധായിക നന്ദിനി റെഡ്ഡി

samantha ruth prabhu
SHARE

പുതുവര്‍ഷം പലര്‍ക്കും പല വിധത്തിലുള്ള പ്രതിജ്ഞകളുടെ കാലമാണ്. പല പുതിയ നല്ല ശീലങ്ങളും ആരംഭിക്കുമെന്ന ന്യൂ ഇയര്‍ റെസല്യൂഷനുമായി 2022നെ വരവേല്‍ക്കുന്നവര്‍ക്ക് പ്രചോദനമേകാന്‍ കൂടെക്കൂടുകയാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ നടി സാമന്ത റൂത്ത് പ്രഭു. വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച സാമന്ത ഫിറ്റ്നസിന്‍റെ കാര്യത്തിലും അനുകരിക്കാവുന്ന ഒരു റോള്‍ മോഡലാണ്. പുതുവര്‍ഷത്തില്‍ ഫിറ്റ്നസ് പ്രേമികള്‍ക്കായി ഒരു ലെവല്‍ അപ്പ് ചാലഞ്ച് അവതരിപ്പിക്കുകയാണ് സാമന്ത. 

ജിം ഉപകരണങ്ങളൊന്നുമില്ലാതെ ചെയ്യാവുന്ന ഒരു വര്‍ക്ക് ഔട്ടിന്‍റെ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു കൊണ്ടാണ് സാമന്ത ആരാധകരെ ലവല്‍ അപ്പ് ചാലഞ്ചിന് ക്ഷണിക്കുന്നത്. അതീവ ശ്രമകരമായ നീലിങ് ജംപ് സ്ക്വാട്ടാണ് ചാലഞ്ചിന്‍റെ ഭാഗമായി സാമന്ത തുടര്‍ച്ചയായി പത്ത് തവണ ചെയ്തത്. ആദ്യം മുട്ടില്‍ കുത്തി നിലത്ത് കുന്തിച്ചിരുന്ന ശേഷം ചാടി എഴുന്നേറ്റ് രണ്ടു കാലില്‍ നില്‍ക്കുന്നതും ഇത് 10 തവണ ആവര്‍ത്തിക്കുന്നതുമാണ് ചാലഞ്ച്. വിഡിയോയില്‍ സാമന്തയെ പ്രോത്സാഹിപ്പിക്കുന്ന ട്രെയ്നര്‍ ജുനൈദ് ഷെയ്ഖിന്‍റെ ശബ്ദവും കേള്‍ക്കാം. 

വന്‍ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ചാലഞ്ചിന് ലഭിച്ചത്. ബോളിവുഡ് സെലിബ്രിറ്റികളായ കിയര അദ്വാനിയും സാന്യ മല്‍ഹോത്രയുമൊക്കെ ഫയര്‍ ഇമോജിയുമായി ചാലഞ്ചിനോട് പ്രതികരിച്ചു. ഇതേ ശിക്ഷയാണ് സ്കൂളില്‍ ലഭിച്ചിരുന്നതെന്ന് സംവിധായിക നന്ദിനി റെഡ്ഡി കമന്‍റായി കുറിച്ചു. ആരാധകര്‍ പലരും ഈ ചാലഞ്ച് ഏറ്റെടുത്ത് അവരുടേതായ ലവല്‍ അപ് വിഡിയോ ചെയ്യുകയും സാമന്തയെ ടാഗ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകയും ചെയ്തു. 17 ലക്ഷത്തിലധികം ലൈക്കുകളും ആറായിരത്തോളം കമന്‍റുകളുമായി ഇന്‍സ്റ്റാഗ്രാമിലെ വിഡിയോയ്ക്ക് ലഭിച്ചത്.

English Summary : Samantha Prabhu's Fitness challenge

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA