കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് പാനീയങ്ങള്‍

belly fat
SHARE

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥ പ്രയത്നമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഒരു പനി വന്ന് ദേഹമാസകലം ക്ഷീണിച്ചാലും കുടവയറിന് ഇളക്കം തട്ടാന്‍ അല്‍പം ബുദ്ധിമുട്ടാണെന്ന് പലര്‍ക്കും അനുഭവമുണ്ടാകും. കുടവയര്‍ വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല. ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ചിലതരം അര്‍ബുദങ്ങള്‍, പക്ഷാഘാതം എന്നിങ്ങനെ പല രോഗങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണ് ഇത്. 

കുടവയര്‍ കുറച്ച് സ്ലിം ആകാന്‍ സഹായിക്കുന്ന അഞ്ച് പാനീയങ്ങള്‍ പരിചയപ്പെടാം. വ്യയാമത്തിനും നിയന്ത്രിത ആഹാരക്രമത്തിനും ഒപ്പും ഇവയും ജീവിതത്തിന്‍റെ ഭാഗമാക്കിയാല്‍ ഫലം ഉറപ്പ്. 

ഗ്രീന്‍ ടീ

Revisit the proven benefits of green tea, before your incorporate it in your diet

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട പാനീയമാണ് ഗ്രീന്‍ ടീ. ഇതിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ വിഷാംശം നീക്കി അര്‍ബുദത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. ശരീരത്തിന് ഉണര്‍വേകാനും, മെച്ചപ്പെട്ട ആരോഗ്യത്തിനും തലച്ചോറിന്‍റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനുമെല്ലാം ഗ്രീന്‍ ടീ ശീലമാക്കാം. 

കട്ടന്‍ കാപ്പി

coffee

ചയാപചയം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും. വര്‍ക്ക് ഔട്ടിന് മുന്‍പ് ഇത് കുടിക്കുന്നത് എളുപ്പത്തില്‍ കാലറി കത്തിക്കുന്നതിന് കാരണമാകും. എന്നാല്‍ കട്ടന്‍ കാപ്പിയില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര ചേര്‍ത്താല്‍ കാലറി വര്‍ധിക്കുമെന്നതിനാലാണ് ഇത്. 

ജീരക വെള്ളം

927888200

വിശപ്പടക്കാനും കൊഴുപ്പിനെ കൂടുതല്‍ ഫലപ്രദമായി കത്തിക്കാനും സഹായിക്കുന്നതാണ് ജീരകം. ഇന്ത്യന്‍ കറികളിലെ സ്ഥിര സാന്നിധ്യമായ ജീരകം ദഹനവും മെച്ചപ്പെടുത്തും. രാവിലെ വര്‍ക്ക്ഔട്ടിന് ശേഷം ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമം. 

പെരുഞ്ചീരക വെള്ളം

fennel seed

ഒരു ടേബിള്‍സ്പൂണ്‍ പെരുഞ്ചീരകം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം രാവിലെ അത് അരിച്ചു കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നല്ലതാണ്. ദഹനക്കേടും ഗ്യാസുമെല്ലാം മാറ്റാനും ഇത് സഹായിക്കും. 

അയമോദക വെള്ളം

carom seed diabetes weight loss controll

വറുത്ത അയമോദകം രണ്ട് ടേബിള്‍സ്പൂണ്‍ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ അരിച്ചെടുത്ത് കുടിക്കേണ്ടതാണ്. ദഹനം മെച്ചപ്പെടുത്താനും ചയാപചയം വര്‍ധിപ്പിക്കാനും ശരീരത്തിലേക്ക് കൂടുതല്‍ പോഷണങ്ങള്‍ വലിച്ചെടുക്കാനുമൊക്കെ അയമോദകം സഹായകമാണ്. ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ചപ്പാത്തിയുടെയും പറാത്തയുടെയുമൊക്കെ ഒപ്പം അയമോദകം ചേര്‍ക്കാറുണ്ട്.

Content Summary: Lose belly faster with these five drinks

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA