വിസ്മയ മോഹൻലാലിന്റെ കുങ്ഫു പരിശീലനം; വിഡിയോയുമായി താരപുത്രി

vismaya mohanlal
SHARE

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. ഇപ്പോഴിതാ തായ്‌ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് വിസ്മയ. ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളും വിസ്മയ ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘കുറച്ച് ആഴ്‌ചകൾ മാത്രം താമസിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, പൈയുമായി പ്രണയത്തിലായി. മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഞാൻ ഉണർന്നിരുന്നത്. അങ്ങനെ ഞാൻ എന്റെ താമസം നീട്ടിക്കൊണ്ടുപോയി. 

ഞാൻ ആദ്യം അവിടെ എത്തിയപ്പോഴും തിരിച്ചു പോന്നപ്പോഴുമുള്ള വ്യത്യാസം നന്നായി മനസ്സിലാകുന്നുണ്ട്.  പൈയിൽ, നാം യാങ്ങിൽ, കുങ്ഫു ചെയ്യുന്നത്, പ്രത്യേകിച്ച് രാവിലെയുള്ള ക്വിഗോംഗ് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി. ഇൻസ്ട്രക്ടർമാർ വളരെ ക്ഷമയോടെ പഠിപ്പിച്ചു. മാസ്റ്റർ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി– വിസ്മയ സമൂഹമാധ്യമത്തിൽ കുറിച്ചു.

തായ്‍ലൻഡിൽ താമസിച്ചിരുന്ന സമയത്ത് വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെ 22 കിലോ ശരീരഭാരം കുറച്ചിരുന്നു. ആദ്യമായി മ്യു തായ് വിസ്മയ പരീക്ഷിച്ചതും ഇതിനിടയിലായിരുന്നു.

Content summary : Vismaya Mohnalal's Kung fu practice

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA