ജിം വര്‍ക്ക്ഔട്ട് വിഡിയോയുമായി രശ്മിക; കൈയടിച്ച് സാമന്തയും വരുണ്‍ ധവാനും

rashmika
SHARE

ഫിറ്റ്നസിലും ആരോഗ്യകാര്യങ്ങളിലുമെല്ലാം അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ നടി രശ്മിക മന്ദാന. തന്‍റെ വര്‍ക്ക്ഔട്ട് വിഡിയോകള്‍ ഇടയ്ക്കിടെ താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ രശ്മിക പങ്കു വച്ച ജിം വര്‍ക്ക് ഔട്ട് വിഡിയോയ്ക്ക് വന്‍ പ്രതികരണമാണ് സഹതാരങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ലഭിച്ചത്. രശ്മികയ്ക്ക് കൈയടിയുമായി എത്തിയവരില്‍ സാമന്ത റൂത്ത് പ്രഭു, ഇഷാന്‍ കട്ടര്‍, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍, കാര്‍ത്തിക് ആര്യന്‍ എന്നിവരുള്‍പ്പെടുന്നു. 

24 സെക്കന്‍ഡ് നീളുന്ന വിഡിയോയില്‍ വിവിധയിനം വര്‍ക്ക്ഔട്ടുകളിലൂടെ രശ്മിക കടന്നു പോകുന്നതായി കാണാം. ലെഗ് വര്‍ക്ക് ഔട്ട്, വെയ്റ്റഡ് ലെഗ് റെയ്സ് വേരിയേഷന്‍സ്, സ്ക്വാട്ട് വേരിയേഷന്‍സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അരികില്‍ പ്രോത്സാഹനവുമായി രശ്മികയുടെ ജിം ട്രെയ്നറുമുണ്ട്. 

സുഹൃത്തും സഹതാരവുമായ വിജയ് ദേവര്‍കൊണ്ടയെ രശ്മിക വിവാഹം ചെയ്യാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അല്ലു അര്‍ജുനൊപ്പം തിളങ്ങിയ പുഷ്പ ദ റൈസിന് ശേഷം മിഷന്‍ മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് രശ്മിക.

Content Summary: Rashmika Mandanna proves she loves working out in new gym video

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA