ADVERTISEMENT

കുട്ടിക്കാലത്തേ കൂടെക്കൂടിയ ഈ ‘തടി’ ഇനി കുറയാനൊന്നും പോകുന്നില്ല എന്ന ചിന്തയായിരുന്നു മലപ്പുറം സ്വദേശിയും ചെന്നൈയിൽ പ്രൊജക്ട് റിസർച്ച് എഞ്ചിനീയറുമായ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തടി കുറയ്ക്കണമെന്ന അതിമോഹമൊന്നും മനസ്സിൽ തോന്നിയിരുന്നുമില്ല. എന്നാൽ  പ്രസവം കഴിഞ്ഞതോടെ ശരീരഭാരം വല്ലാണ്ടങ്ങ് കൂടി. പിന്നീട് സംഭവിച്ചതെല്ലാം ഒരു ‘മിറാക്കിൾ’ എന്നു വിശേഷിപ്പിക്കാനാണ് ശ്രീലക്ഷ്മിക്ക് താത്പര്യം. ആ മിറാക്കിളിനെക്കുറിച്ച് ശ്രീലക്ഷ്മിതന്നെ പറയട്ടെ.

 

ഫലം കണ്ട ആത്മാർഥ പരിശ്രമം

ചെന്നൈയിൽ പ്രൊജക്ട് റിസർച്ച് എഞ്ചിനീയറാണെങ്കിലും കോവിഡ് മാഹാമാരി കാരണം വീട്ടിലിരുന്നായിരുന്നു ജോലി. കുട്ടിക്കാലത്തേ അത്യാവശ്യം തടിയുള്ള കൂട്ടിത്തിലായതിനാൽ അതിനെക്കുറിച്ച് അധികം ചിന്തിച്ച് ടെൻഷനടിക്കേണ്ടി വന്നിട്ടില്ല. എന്നാൽ പ്രസവം കഴിഞ്ഞതോടെ ശരീരം വല്ലാണ്ടങ്ങ് ചീർത്തു. ഇതിനു മുൻപ് തടി കുറയ്ക്കാൻ ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ചിട്ടുണ്ടെങ്കിലും ആത്മാർഥമായി അതിനു പിന്നാലേ പോയിട്ടില്ല. എന്നാൽ ഈ പ്രാവശ്യം  മനസ്സിൽ വല്ലാത്ത ഒരു ആഗ്രഹം തോന്നി, ഭാരം കുറച്ചെങ്കിലും ഒന്നു കുറയ്ക്കണമെന്ന്. 86 കിലോയായിരുന്നു ശരീരഭാരമെങ്കിലും അതിൽക്കൂടുതൽ പറയുന്നതരം ബോഡിടൈപ്പ് ആയിരുന്നു. അങ്ങനെയാണ് ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിനെക്കുറിച്ച് അറിഞ്ഞതും അതിൽ ജോയിൻ ചെയ്യുന്നതും.

sreee2

 

ഇഷ്ട ഭക്ഷണം കഴിച്ചുള്ള ഡയറ്റിങ്

എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്താണെന്നു വച്ചാൽ ഇഷ്ടഭക്ഷണം ഒന്നും ഒഴിവാക്കാതെ തന്നെ ഭാരം കുറച്ച് ഫിറ്റ്  ആകാമെന്നതായിരുന്നു. ശരീരഭാരത്തിനനുസരിച്ച് കാലറി കണക്കാക്കി ഇഷ്ടമുള്ളതെല്ലാം കഴിച്ചാണ് ഞാൻ 11 കിലോ കുറച്ചത്. ദോശയാണ് കൂടുതൽ ഇഷ്ടം. അതിൽ കൂടുതൽ പരിപ്പുകളും മുളപ്പിച്ച ഉഴുന്നും ഒക്കെ ചേർത്ത് കൂടുതൽ ഹെൽത്തി ആക്കി. ആഴ്ചയിൽ ഒരിക്കൽ ഇത്തിരി ബിരിയാണി ഇഷ്ടത്തിനനുസരിച് കഴിക്കും. ബാക്കി എല്ലാ ദിവസവും കാലറി ലിമിറ്റ് കടക്കാതെ എല്ലാം പ്ലാൻ ചെയ്തു കഴിച്ചിരുന്നു. പിന്നെ കഴിയുന്നത്ര പഞ്ചസാര ഒഴിവാക്കി. ആഴ്ചയിൽ അഞ്ചു ദിവസം റസിസ്റ്റൻസ് ട്രെയിനിങ്ങും HIIT വർക്ക്‌ ഔട്ടും മുടങ്ങാതെ ചെയ്തു. ചില ദിവസം കൃത്യസമയത്ത് ചെയ്യാൻ പറ്റിയില്ലെങ്കിൽ രാത്രിയെങ്കിലും ചെയ്ത ശേഷമേ ഉറങ്ങിയിരുന്നുള്ളൂ. വർക്ഔട്ടിന് അനുസരിച്ച് പ്രോട്ടീൻ ഭക്ഷണത്തിൽ ഉറപ്പാക്കിയിരുന്നു. ജിമ്മിൽ പോയി മാത്രമല്ല, സ്വന്തം വീട്ടിലിരുന്നും വർക്ഒൗട്ടൊക്കെ ചെയ്ത് ശരീരം ഫിറ്റാക്കാനാകുമെന്ന സത്യം ഞാൻ മനസ്സിലാക്കിയത് ഈ ഗ്രൂപ്പിൽ ചേർന്ന ശേഷമാണ്.

 

sreee3

എല്ലാം മാറ്റിമറിച്ചത് ആ ഫോട്ടോ

ഭാരം കുറഞ്ഞതോടെ ഇരട്ടിച്ചത് എന്റെ ആത്മവിശ്വാസമാണ്. മുൻപ് ഫോട്ടോയ്ക്കൊക്ക പോസ് ചെയ്യാൻ വലിയ മടിയായിരുന്നു. അഥവാ അങ്ങനെയുള്ള സാഹചര്യം ഉണ്ടായാലും ഞാനാദ്യം നോക്കുന്നത് എന്റെ അമിതവണ്ണം ആയിരുന്നു. ശരിക്കും പറഞ്ഞാൽ ഒരു ഫോട്ടായാണ് എന്റെ ജീവിതം മാറ്റിമറിച്ചതെന്നു പറയാം.  മകളുടെ ചോറൂണ് കഴിഞ്ഞപ്പോൾ ഉള്ള ഫോട്ടോ കണ്ടപ്പോൾ ഞാനെടുത്ത തീരുമാനമാണ് അവളുടെ ഒന്നാം പിറന്നാളിന് 75 കിലോയിലെത്തും എന്ന്. വിചാരിച്ചതു പോലെ തന്നെ അത് നടപ്പാക്കാനും സാധിച്ചു. എന്നാൽ പിന്നീട് കുറച്ചു കാലം ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം വർക്ഔട്ടിനും ഡയറ്റിനുമൊക്കെ മുടക്കങ്ങൾ വന്നെങ്കിലും പഴയതു പോലെ ഭാരം കൂടിയില്ല എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഭാരംരം കുറഞ്ഞതോടെ ഫോട്ടോയ്ക്കൊക്കെ പോസ് ചെയ്യാനും ഒന്ന് അണിഞ്ഞൊരുങ്ങാനുമൊക്കെയുള്ള ആത്മവിശ്വാസവും കൂടി.

 

പുതിയ ശ്രീലക്ഷ്മിയായി

പഠിക്കുന്ന സമയത്ത് കൂട്ടുകാരൊക്കെ ഈ തടിയുടെ പേരു പറഞ്ഞ് കളിയാക്കുമായിരുന്നെങ്കിലും ജോലിയിലൊക്കെ കയറിക്കഴിഞ്ഞ ശേഷം ഇങ്ങനെയുള്ളതൊന്നും കേട്ടിട്ടേ ഇല്ല. മേക്ക് ഓവറൊക്കെ നടത്തി മാസങ്ങള്‍ക്കു ശേഷം ഓഫിസിലെത്തിയപ്പോൾ എന്നെക്കണ്ട് സഹപ്രവർത്തകർക്ക് അദ്ഭുതമായി. മാറ്റത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അപ്പോഴാണ് ഞാനൊരു പുതിയ ശ്രീലക്ഷ്മിയായി എന്ന ബോധ്യം എനിക്കുമുണ്ടായത്. ഫോട്ടോ എടുക്കാൻ മടിയായിരുന്ന ഞാൻ ഇപ്പോഴാകട്ടെ, കിട്ടുന്ന അവസരങ്ങളിലെല്ലാം ഒരു സെൽഫി ഭ്രാന്തിയായി മാറിയിട്ടുണ്ട്.

Content Summary : Weigh loss tips of Sreelakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com