കുടവയര്‍ കൂടാനുള്ള ഏഴ് കാരണങ്ങള്‍; കുറയ്ക്കാം ഈ വഴികളിലൂടെ

belly fat
Photo Credit : BEAUTY STUDIO/ Shutterstock.com
SHARE

കോവിഡ് മഹാമാരിക്ക് ശേഷം അരവണ്ണം കൂടിയ നിരവധി പേരുണ്ടാകും. കാര്യമായ ചലനങ്ങളില്ലാതെ വീടിന്‍റെ നാലതിരുകള്‍ക്കുള്ളിലേക്ക് നമ്മെ തളച്ചിട്ട വൈറസ് കാലം പലരുടെയും വയറിനെ പതിയെ പുറത്തേക്ക് തള്ളി. വ്യായാമം ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ മാറി മറിഞ്ഞതും വൈറസിനെ പ്രതിയുള്ള മാനസിക സമ്മര്‍ദവുമൊക്കെ കുടവയറിന് കാര്യമായ പ്രോത്സാഹനം നല്‍കി. കോവിഡ് മാറി ജീവിതം സാധാരണ ഗതിയിലായെങ്കിലും കൂടിയ വയര്‍ കുറയ്ക്കാനാകാതെ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. 

കുടവയറും അമിതവണ്ണവും ഹൃദ്രോഗം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, പിത്താശയ കല്ലുകള്‍, ശ്വാസംമുട്ടല്‍, ചില തരം അര്‍ബുദങ്ങള്‍, മറവി രോഗം, ആസ്മ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കാം. ഉത്കണ്ഠ, വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുമായും അമിതവണ്ണം ബന്ധപ്പെട്ടിരിക്കുന്നു. ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കുന്നതിന് അമിതവണ്ണം കുറച്ച് ശരീരം ഫിറ്റാക്കി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കുടവയറുണ്ടാകുന്നതിനുള്ള ഏഴ് കാരണങ്ങള്‍ ഇനി പറയുന്നവയാണ്

അനാരോഗ്യകരമായ ഭക്ഷണം

junk food

പ്രോട്ടീന്‍ കുറഞ്ഞതും കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടിയതുമായ ഭക്ഷണക്രമം കുടവയറിന്‍റെ പ്രധാനകാരണമാണ്. പ്രോട്ടീന്‍ കഴിക്കുന്നത് ദീര്‍ഘനേരത്തേക്ക് വിശക്കാതിരിക്കാന്‍ ശരീരത്തെ സഹായിക്കും. ഇതിന്‍റെ അഭാവം എപ്പോഴും വിശപ്പ് തോന്നാനും കൂടുതല്‍ വലിച്ചുവാരി തിന്നാനും കാരണമാകും. ഫാസ്റ്റ്ഫുഡ്, ബിസ്ക്കറ്റ്, ബേക്കറി പലഹാരം എന്നിവയിലെ ട്രാന്‍സ്ഫാറ്റും അമിതവണ്ണത്തിലേക്ക് നയിക്കും. 

വ്യായാമമില്ലായ്മ

exercise on empty stomach

വ്യായാമമില്ലാത്ത അലസമായ ജീവിതശൈലി തൊലിക്കടിയിലും അവയവങ്ങള്‍ക്ക് ചുറ്റിലും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും. കാലറികള്‍ കത്തിച്ചു കളയാതെ കൂടുതല്‍ കൂടുതല്‍ കാലറി ശരീരത്തിലെത്തുമ്പോൾ  അവ കൊഴുപ്പായി ശരീരത്തില്‍ ശേഖരിച്ചു വയ്ക്കപ്പെടും. 

അമിതമായ മദ്യപാനം

alcohol

അമിതമായ മദ്യപാനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കും. 

മാനസിക സമ്മര്‍ദം

Depression

ഒരാള്‍ മാനസിക സമ്മര്‍ദത്തിലാകുമ്പോൾ  ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണ്‍ നമ്മുടെ ചയാപചയത്തെ ബാധിക്കും. സമ്മര്‍ദം കൂടിയ സാഹചര്യങ്ങളില്‍ ആളുകള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാറുണ്ട്. ഇത്തരത്തില്‍ അധികമായി ഉള്ളിലെത്തുന്ന കാലറി വയറിന് ചുറ്റും നിക്ഷേപിക്കപ്പെടാന്‍ കോര്‍ട്ടിസോള്‍ കാരണമാകും. 

ജനിതക കാരണങ്ങള്‍

weight loss

അമിതവണ്ണത്തിന് ചിലപ്പോള്‍ ജനിതകപരമായ കാരണങ്ങള്‍ ഉണ്ടാകാമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. 

മോശം ഉറക്കം

sleep

ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുന്ന അവസ്ഥയും കുടവയറിലേക്ക് നയിക്കാം. കൂടുതല്‍ നേരം ഉറങ്ങാതിരിക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. 

പുകവലി

smoking

മദ്യപാനം പോലെ തന്നെ പുകവലിയും കുടവയറിനുള്ള ഒരു കാരണമാണ്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് വയറിനും അവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പടിയാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിലൂടെയും നിത്യവുമുള്ള വ്യായാമത്തിലൂടെയും കുടവയര്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇവയൊന്നും ഫലം ചെയ്തില്ലെങ്കില്‍ ക്രിയോസ്കള്‍പ്റ്റിങ്, സിഡി ഐഎല്‍പിഒ, ഇഎം ഷേപ്പ് പോലുള്ള നിരവധി തെറാപ്പികളും കുടവയര്‍ കുറച്ച് സ്ലിമ്മാകാന്‍ ഇന്ന് ലഭ്യമാണ്.

Content Summary : Why You are Gaining Belly Fat and Tips to Reduce it

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA