നിരുപമയെപ്പോലെ തിരിച്ചു പിടിക്കാം ആരോഗ്യവും ആത്മവിശ്വാസവും; മനോരമ ബോൺ സാന്തേ മാരത്തോണിൽ പങ്കെടുക്കാം

HIGHLIGHTS
  • 675 രൂപയാണ് ഫീസ്
Malayala Manorama Bonne Sante Marathon
ഹൗ ഓൾഡ് ആർയു എന്ന ചിത്രത്തിലെ രംഗം
SHARE

‘‘ചേച്ചിക്ക് ഓടാൻ പറ്റുമോ’’? –ജീവിതത്തിലെ വലിയൊരു നാണക്കേടിൽനിന്ന് കരകയറാൻ പാടുപെടുന്ന നിരുപമയ്ക്ക് ആത്മവിശ്വാസം നൽകാൻ സഹപ്രവർത്തകൻ ജയചന്ദ്രൻ ചോദിക്കുന്ന ഈ ചോദ്യം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലാണ്; സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് ആരാണ് പരിധി നിശ്ചയിക്കുന്നത് എന്ന ചോദ്യത്തോടെയെത്തിയ മഞ്ജു വാരിയർ ചിത്രം. ആരോഗ്യമുള്ള ശരീരവും ആത്മവിശ്വാസമുള്ള മനസ്സും കഠിനാധ്വാനത്തിലൂടെ സ്വായത്തമാക്കിയ ഒരാൾ ജീവിതത്തിൽ കൃത്യസമയത്ത് നല്ല തീരുമാനങ്ങളെടുത്തുകൊണ്ട് സ്വപ്നങ്ങൾ എത്തിപ്പിടിക്കുന്ന കാഴ്ചയാണ് ആ ചിത്രം പങ്കുവയ്ക്കുന്നത്.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഫിറ്റ്നസിന് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഓർമപ്പെടുത്തിക്കൊണ്ട്, ഫിറ്റ്നസിന് പ്രായമൊരു തടസ്സമല്ല എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ട് മലയാള മനോരമ ഒരു വേദിയൊരുക്കുകയാണ് ബോൺ സാന്തേ മാരത്തോണിലൂടെ. ബോൺ സാന്തേ എന്ന ഫ്രഞ്ച് വാക്കിന്റെ അർഥം നല്ല ആരോഗ്യം എന്നാണ്.  പോയ വർഷം ആരോഗ്യസംരക്ഷണത്തിനു പുതുവഴികൾ തേടുന്നവർക്കായി  മനോരമ ‘ബോൺ സാന്തേ’ വെൽനെസ് ചാലഞ്ച് സംഘടിപ്പിച്ചിരുന്നു. വെർച്വലായി സംഘടിപ്പിച്ച വെൽനെസ് ചാലഞ്ചിൽ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ ഓൺലൈനായി പങ്കെടുത്തു.

മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം ഏറ്റെടുത്തുകൊണ്ട് 2022 മേയ് 29 ന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ മൂന്നു  ജില്ലകളെ കേന്ദ്രീകരിച്ചാണ് ബോൺ സാന്തേ മാരത്തോൺ നടക്കുക. അഞ്ചു കിലോ മീറ്റർ, 10 കിലോ മീറ്റർ ഫൺ റൺ ആണ് മാരത്തോണിന്റെ ഹൈലൈറ്റ്. എട്ടു വയസ്സിനു മുകളിലുള്ള ആർക്കും മാരത്തോണിൽ പങ്കെടുക്കാം. കുടുംബത്തോടൊ പ്പം ഉത്സവപ്രതീതിയോടെ മാരത്തോണിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 

രണ്ട് വിഭാഗത്തിലായി നടത്തുന്ന മൽസരത്തിൽ ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ കാത്ത് മെഡലും സർട്ടിഫിക്കറ്റും ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങളാണുള്ളത്. അതോടൊപ്പം യഥാക്രമം 20000, 10000, 5000 രൂപയുടെ ക്യാഷ് പ്രൈസുകളും ലഭിക്കും. ഇതിനു പുറമെ ടീഷർട്ട്, ബ്രേക്ക്ഫാസ്റ്റ്, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാകും. സെലിബ്രിറ്റികൾ അടക്കം പങ്കെടുക്കുന്ന മാരത്തോണിന് മുൻപ്, താൽപര്യമുള്ളവർക്ക് സൂംബ, മിനിയോഗ, എയ്റോബിക് വ്യായാമങ്ങൾ എന്നിവയടങ്ങിയ വാംഅപ് പ്രോഗ്രാമിലും പങ്കെടുക്കാനുള്ള അവസരമുണ്ട്.

റജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കാം 

മാരത്തോണിൽ പങ്കെടുക്കാൻ www.manoramaevents.com എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 17 മുതൽ മേയ് 15 വരെ റജിസ്റ്റർ ചെയ്യാം. 675 രൂപയാണ് ഫീസ്. ഓൺലൈനായി മാത്രമേ റജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കൂ. റജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായാലുടൻ കൺഫർമേഷൻ മെയിൽ ലഭിക്കുകയും അതോടൊപ്പം മാരത്തോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ എസ്എംഎസ് ആയി ലഭിക്കുകയും ചെയ്യും. റജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ ചോദിക്കുവാൻ ഈ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. 9746401709 (കോഴിക്കോട്), 9995960500 (കൊച്ചി), 8848308757 (തിരുവനന്തപുരം).

Content Summary : Let's Make A Run For It Malayala Manorama Bonne Sante Marathon

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA