വ്യായാമം ചെയ്യാന്‍ ജിം എന്തിനാ? ഓടുന്ന ബസിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി ശില്‍പ ഷെട്ടി

shilpa shetty
SHARE

വ്യായാമം ചെയ്യാനും ഫിറ്റായിരിക്കാനും ജിമ്മില്‍ പോകണമെന്നോ വിലയേറിയ ഉപകരണങ്ങള്‍ വാങ്ങി വയ്ക്കണമെന്നോ  ഒരു നിര്‍ബന്ധവുമില്ല. വിയര്‍പ്പൊഴുക്കി കഷ്ടപ്പൊനുള്ള ഒരു മനസ്സ് ഉണ്ടായാൽ മതിയെന്ന് തെളിയിക്കുകയാണ് ബോളിവുഡിലെ ഏറ്റവും ഫിറ്റായ നടിമാരില്‍ ഒരാളായ ശില്‍പ ഷെട്ടി. ഓടിക്കൊണ്ടിരിക്കുന്ന ഒരു എയര്‍പോര്‍ട്ട് ബസില്‍ വ്യായാമം ചെയ്താണ് ശില്‍പ ഏവര്‍ക്കും ഫിറ്റ്നസ് പ്രചോദനം നല്‍കുന്നത്. 

ഇന്‍സ്റ്റാഗ്രാമിലാണ് ശില്‍പ  യാത്രയ്ക്കിടയിലെ തന്റെ വര്‍ക്ക് ഔട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഡെനിം ബ്ലേസറും പാന്‍റ്സും ധരിച്ചിരിക്കുന്ന ശില്‍പ പുഷ് അപ്പ്, പുള്‍ അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമ മുറകളാണ് ബസിലെ കമ്പികളില്‍ തൂങ്ങി കിടന്നും മറ്റും ചെയ്യുന്നത്. ബസില്‍ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. വ്യായാമത്തിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് കമ്പികള്‍ തുടച്ച് വൃത്തിയാക്കിയ ശില്‍പ ഫിറ്റ് ഇന്ത്യ ദൗത്യവും സ്വച്ഛ ഭാരത് ദൗത്യവും ഒരുമിച്ച് നിര്‍വഹിച്ചതായി ക്യാപ്ഷനില്‍ കുറിച്ചു.  

നടന്‍ അമിത് സദ്ദ് ഉള്‍പ്പെടെ പലരും ശില്‍പയുടെ വിഡിയോയ്ക്ക് കമന്‍റും ലൈക്കുമായെത്തി. തന്‍റെ വര്‍ക്ക് ഔട്ടുകളുടെയും യോഗ സെഷനുകളുടെയും വിഡിയോകള്‍ ശില്‍പ പതിവായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വ്യായാമമായാലും ജീവിതമായാലും സ്ഥിരപ്രയത്നമാണ് വിജയത്തിനുള്ള ഫോര്‍മുലയെന്ന് ശില്‍പ പറയുന്നു.

Content Summary : Shilpa Shetty's Workout video

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA