കുടവയര്‍ കുറയ്ക്കാന്‍ അഞ്ച് വഴികള്‍

belly fat
Photo Credit : Sirisab / Shutterstock.com
SHARE

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പ്രധാനമായും കുടവയറിനെ തന്നെയാണ് പലപ്പോഴും ലക്ഷ്യമിടാറുള്ളത്. ഒട്ടിയ വയര്‍ പലര്‍ക്കും ഒരു ഫിറ്റ്നസ് ലക്ഷ്യം മാത്രമല്ല സൗന്ദര്യ മോഹം കൂടിയാണ്. എന്നാല്‍ ഇതെങ്ങനെ നേടണമെന്ന് പലര്‍ക്കും ഒട്ടറിയില്ല താനും. കുടവയര്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും അര്‍ബുദത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം കുടവയര്‍ ചുരുക്കാനും ശ്രമങ്ങള്‍ നടത്തേണ്ടതാണ്. ഇതിനുള്ള അഞ്ച് മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഡയറ്റീഷ്യന്‍ നടാഷ മോഹന്‍. 

1. ഒഴിവാക്കാം പഞ്ചസാര

പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. ചയാപചയത്തെയും ഇവ പ്രതികൂലമായി ബാധിക്കും. ഇതിനാല്‍ ഭക്ഷണക്രമത്തില്‍ നിന്ന് പഞ്ചസാര കഴിവതും ഒഴിവാക്കുക. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പരിപൂര്‍ണമായും അകറ്റി നിര്‍ത്തുക. എന്നാല്‍ ഇത് പഴങ്ങളുടെ കാര്യത്തില്‍ ബാധകമല്ല. 

2. കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കാം

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് അമിതവണ്ണവും കുടവയറും മാത്രമല്ല ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും. പഞ്ചസാര, കാന്‍ഡി, വൈറ്റ് ബ്രഡ് തുടങ്ങിയ കാര്‍ബോ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. 

3. ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാം

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായകമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഓട്സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഫൈബര്‍ നിറഞ്ഞതാണ്. 

4. നിത്യവും വ്യായാമം

അമിതഭാരവും കുടവയറും കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം അത്യാവശ്യമാണ്. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങള്‍ നല്ലൊരളവില്‍ കൊഴുപ്പ് കുറയ്ക്കും. 

5. കഴിക്കുന്ന ഭക്ഷണത്തെ നിരീക്ഷിക്കുക

ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുമുള്ള ഭക്ഷണം കഴിച്ചാലും നിങ്ങളുടെ ഭക്ഷണത്തിന്‍റെ അളവ് കൂടിയാല്‍ കുഴപ്പമാണ്. ഇതിനാല്‍ എന്തെല്ലാം കഴിക്കുന്നു എന്നതിനൊപ്പം എത്രയളവില്‍ കഴിക്കുന്നു എന്നതും അറിഞ്ഞു കൊണ്ട് കഴിക്കണം. ഫലപ്രദമായി ഭാരം കുറയ്ക്കാന്‍ വിവിധ പോഷണങ്ങളുടെ തോതും കാലറിയും നോക്കി കഴിക്കുന്നത് സഹായിക്കും.

Content Summary : 5 ways to lose belly fat

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA