കാകാസന പോസുമായി ശ്രദ്ധ കവര്‍ന്ന് സുഹാന ഖാന്‍

suhana
SHARE

സോയ അക്തര്‍ സംവിധാനം ചെയ്യുന്ന 'ദ ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഷാറൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകള്‍ സുഹാന ഖാന്‍. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ ഖുഷി കപൂര്‍, അഗസ്ത്യ നന്ദ, മിഹിര്‍ അഹുജ, യുവരാജ് മെന്‍ഡ, വേദാങ് റെയ്‌ന തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. സിനിമ പ്രവേശനത്തിന് മുന്‍പുതന്നെ തന്റെ വ്യത്യസ്തമായ വസ്ത്രങ്ങളുടെ പേരില്‍ ക്യാമറ കണ്ണുകളുടെ ശ്രദ്ധ കവര്‍ന്നിട്ടുണ്ട് ഈ 21കാരി. എന്നാല്‍ കഴിഞ്ഞ ദിവസം സുഹാന സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത് മറ്റൊരു കാരണത്താലാണ്. തന്റെ ഫിറ്റ്‌നസും ഉടല്‍ കരുത്തും വെളിവാക്കുന്ന കാകാസന യോഗാ പോസുമായാണ് സുഹാന കയ്യടി നേടിയത്. 

കാക്കയുടെ ഇരിപ്പിന്റെ ആകൃതിയിലുള്ള യോഗാസനമാണ് കാകാസന. കൈകളുടെ കരുത്തും കോര്‍ കരുത്തും  വര്‍ധിപ്പിക്കുന്ന ഈ യോഗാസനം നട്ടെല്ലിന് ബലമേകി ശരീരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റി മെച്ചപ്പെടുത്തുന്നു. വയറിന്റെ ഭാഗത്തെ പേശികളെയും ശക്തിപ്പെടുത്തുന്ന കാകാസനം ദഹനപ്രക്രിയയെയും മികച്ചതാക്കുന്നു. സുഹാനയുടെ ട്രെയ്‌നര്‍ രുപാല്‍ സിദ്ധ്പുര ഫരിയ ആണ് താരത്തിന്റെ യോഗ പോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഏതാനും ക്ലാസുകള്‍ കൊണ്ട് തന്നെ ഈ യോഗാസനം ചെയ്യാന്‍ സുഹാന ഖാന് സാധിച്ചതായി രുപാല്‍ പറയുന്നു. 

പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും പഠിച്ചെടുക്കാനുമുള്ള സുഹാനയുടെ അഭിനിവേശത്തെയും രുപാല്‍ അഭിനന്ദിക്കുന്നു. വരും കാലത്ത് സുഹാന വിജയത്തിന്റെ മിന്നും തിളക്കം കൈവരിക്കുമെന്ന ആശംസയോടെയാണ് രുപാല്‍ അടിക്കുറിപ്പ് അവസാനിപ്പിക്കുന്നത്. ടൈഗര്‍ ബേബിയും ഗ്രാഫിക് ഇന്ത്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ദ ആര്‍ച്ചീസ് 2023ല്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കും.

Content Summary : Suhana Khan's Kakasana Yoga Pose

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA