ശരീരത്തിന്‍റെ കരുത്തും വഴക്കവും വര്‍ധിപ്പിക്കാനും പ്രതിരോധ സംവിധാനത്തെയും ഹൃദയാരോഗ്യത്തെയും ബലപ്പെടുത്താനും സഹായിക്കുന്ന ഉത്തമമായ വ്യായാമമാണ് യോഗ. പ്രത്യേകിച്ച് ഒരിടമോ ഉപകരണമോ ആവശ്യമില്ല എന്നതാണ് യോഗയെ മറ്റ് ഫിറ്റ്നസ് വ്യായാമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വീട്ടില്‍ തന്നെ ഇരുന്ന് ആര്‍ക്കും എപ്പോഴും യോഗ പരിശീലിക്കാവുന്നതാണ്. പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്ന അഞ്ച് യോഗാസനങ്ങള്‍ പരിചയപ്പെടാം.
1. ത്രികോണാസന
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശരീരത്തെ ത്രികോണം അഥവാ ട്രയാംഗിളിന്‍റെ ആകൃതിയില്‍ കൊണ്ട് വരുന്ന യോഗാസനമാണ് ഇത്. ട്രയാംഗിള്‍ പോസ് എന്നും അറിയപ്പെടുന്ന ഈ യോഗാസനം കൈകളെയും കാലുകളെയും കണങ്കാലിനെയും നെഞ്ചിനെയും ശക്തിപ്പെടുത്തുന്നു. രക്തചംക്രമണവും ദഹനവും വര്‍ധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാനും മനസ്സിനെ ശാന്തമാക്കാനും ഈ യോഗാസനം സഹായിക്കും. ഇത് ചെയ്യുമ്പോൾ കണ്ണുകള്‍ തുറന്ന് വയ്ക്കാന്‍ ശ്രദ്ധിക്കണം. പ്രഭാതത്തില്‍ ഇത് ചെയ്യുന്നതാകും കൂടുതല്‍ നന്നാകുക.
2. ഭുജംഗാസന
കോബ്ര പോസ് എന്നറിയപ്പെടുന്ന ഭുജംഗാസന ദഹനത്തെയും ചയാപചയത്തെയും മെച്ചപ്പെടുത്തുന്നു. വൃക്കയുടെ പ്രവര്‍ത്തനത്തെയും ഇത് ശക്തിപ്പെടുത്തുന്നു. ഈ ആസനം ഭക്ഷണം കഴിക്കുന്നതിന് 5 മണിക്കൂര്‍ മുന്‍പ് ചെയ്യേണ്ടതാണ്.
3. വൃക്ഷാസന
ട്രീ പോസ് എന്നറിയപ്പെടുന്ന ഈ യോഗാസനം രാവിലെ വെറും വയറ്റില്‍ ചെയ്യേണ്ടതാണ്. ഈ യോഗാസനവും പ്രതിരോധശേഷി മെച്ചപ്പെടുത്തും.
4. തഡാസന
മൗണ്ടന്‍ പോസ് എന്നറിയപ്പെടുന്ന തഡാസന ദഹനത്തെയും രക്തചംക്രമണത്തെയും മെച്ചപ്പെടുത്തുകയും തലച്ചോറിനെ ശാന്തമാക്കുകയും ചെയ്യുന്നു.
5. മത്സ്യാസന
മികച്ച ഉറക്കം ലഭിക്കാനും കഴുത്ത്, തോള്‍ വേദനകള്‍ ശമിപ്പിക്കാനും മികച്ചതാണ് ഫിഷ് പോസ് എന്നറിയപ്പെടുന്ന ഈ യോഗാസന. ഗ്രന്ഥികളെ ടോണ്‍ ചെയ്യാനും ദഹനസംവിധാനത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
Content Summary: Yoga asanasas boosting immune system