യോഗാദിനത്തിൽ വിഡിയോയുമായി നടി മംമ്ത മോഹൻദാസ്. ‘നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങൾക്കായി മാറ്റിവയ്ക്കുക... അത് കുറച്ച് മിനിറ്റുകൾ മാത്രമാണെങ്കിൽ പോലും. മറ്റാരെക്കാളും മുമ്പ് നിങ്ങൾക്ക് നിങ്ങളെത്തന്നെ ആവശ്യമാണ്’– യോഗ ദിനത്തിലെ വിഡിയോയ്ക്കൊപ്പം താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അർബുദത്തോടു ആത്മവിശ്വാസത്തോടെ പോരാടുകയും അതിജീവിക്കുകയും ചെയ്ത മംമ്ത ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ്. വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ നടി ഇതു സംബന്ധിച്ച ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
Content Summary : Mamta Mohandas's Yoga video