പതിവു തെറ്റിക്കാതെ യോഗാദിനത്തിലും വ്യത്യസ്ത ആസനങ്ങളുമായി നടി ശിവദ. നന്നായി മെയ് വഴക്കമുള്ളവർ അഭ്യസിക്കുന്ന യോഗാസനങ്ങളാണ് ഇന്ന് താരം ചെയ്തിരിക്കുന്നത്.
ശിവദയ്ക്ക് യോഗ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. ദിവസവും ഒരു മണിക്കൂർ നടി യോഗ ചെയ്യാനായി മാറ്റിവയ്ക്കാറുമുണ്ട്. ദിവസവുമുള്ള ഈ യോഗാഭ്യാസമാണ് തന്നെ പോസിറ്റീവായി നിലനിലർത്തുന്നതെന്ന വിശ്വാസമാണ് ശിവദയ്ക്ക്.
ഗർഭകാലത്തെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രമാണ് ശിവദ യോഗ ഉപേക്ഷിച്ചത്. അതിനു ശേഷം മുടങ്ങാതെ ചെയ്ത യോഗയാണ് തന്റെ ഗർഭകാലവും പ്രസവവും പ്രശ്നങ്ങളില്ലാതെ കടന്നു പോകാൻ സഹായിച്ചതെന്ന് ശിവദ പറഞ്ഞിട്ടുണ്ട്.
Content Summary : Sshivada's yoga asanas