‘കടുവ’ സിനിമയുടെ വിജയാഘോഷത്തിനിടെ ആരാധകനെ അടുത്തേക്ക് വിളിച്ച് തടി കുറയ്ക്കണമെന്ന് ഉപദേശിച്ച് പൃഥ്വിരാജ്. തിരുവനന്തപുരം ലുലു മാളിൽ നടന്ന ആഘോഷത്തിനിടെയാണ് ഫാൻസ് ഗ്രൂപ്പിൽ പെട്ട ഒരാളെ അടുത്തേക്ക് വിളിച്ച് ആറു മാസത്തിനുള്ളിൽ വെയ്റ്റ് കുറച്ചിട്ട് തന്നെ വന്നു കാണണമെന്ന് സ്നേഹരൂപേണ നടൻ ഉപദേശിച്ചത്. നടന്റെ പ്രവൃത്തി ബോഡി ഷെയ്മിങ് ആണെന്ന തരത്തിലുള്ള കമന്റുകൾ വരുന്നുണ്ടെങ്കിലും തന്റെ ആരാധകരുടെ ആരോഗ്യത്തിൽ താരം ശ്രദ്ധാലുവാണെന്ന് കാണാനാണ് ആരാധകർക്ക് താൽപര്യം.
Content Summary : Prithviraj asks overweight fan to meet him six months after reducing weight