വ്യായാമം എന്നു കേൾക്കുമ്പോൾ ജിമ്മിൽ പോയി കസർത്ത് കാട്ടുന്നതാകും പലർക്കും ഒാർമ വരുന്നത്. അനുയോജ്യമയ ഫിറ്റ്നസ് സാമഗ്രികളുണ്ടെങ്കിൽ സ്വന്തം കിടപ്പുമുറി പോലും വ്യായാമത്തിനുള്ള ഇടമാക്കാം. വ്യായാമം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ പ്രായമേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, എത്രയും നേരത്തേ തുടങ്ങിയാൽ അത്രയും നല്ലത്. കാരണം വ്യായാമം മറ്റുള്ളവര്‍ക്കെന്ന പോലെ കൗമാരക്കാര്‍ക്കും ആവശ്യമാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ ഇവരെ കാത്തിരിക്കുന്നത് പലവിധ രോഗങ്ങളാണെന്നും കോര്‍പറേറ്റ് ലൈഫ് കോച്ചായ ഡോ. മിക്കി മെഹ്ത അഭിപ്രായപ്പെടുന്നു.
മൊബൈലും ടിവിയും സോഷ്യല്‍ മീഡിയയും ഗെയിം സ്റ്റേഷനുമൊക്കെയായി ദീര്‍ഘനേരത്തെ ഇരിപ്പ് പല കൗമാരക്കാരെയും അമിതവണ്ണക്കാരാക്കി മാറ്റുന്നുണ്ടെന്ന് ഡോ. മിക്കി ചൂണ്ടിക്കാട്ടി. ആവശ്യത്തിന് ഉറക്കമില്ലായ്മ, പോഷകാഹാരക്കുറവ്, ജങ്ക് ഫുഡുകളോടുള്ള പ്രിയം, നിരന്തരമായ സമ്മര്‍ദം, ഹോര്‍മോൺ അസന്തുലിതാവസ്ഥ എന്നിവയെല്ലാം കൗമാരക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് ഘടകങ്ങളാണ്.
വ്യായാമം കൗമാരക്കാരിലെ രക്തയോട്ടം വർധിപ്പിക്കുമെന്നും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും ഡോ. മിക്കി പറഞ്ഞു. ഭാവിയിലെ മികച്ച ആരോഗ്യത്തിനും പ്രതിരോധശേഷിക്കുമെല്ലാം അടിത്തറയിടാന്‍ സാധിക്കുന്ന കാലഘട്ടമാണ് കൗമാരമെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. ഇക്കാലത്ത് ലഘുവായ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കൗമാരക്കാരെ ഫിറ്റാക്കി വയ്ക്കുമെന്നും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യതകള്‍ കുറയ്ക്കുമെന്നും ഡോ. മിക്കി കൂട്ടിച്ചേര്‍ത്തു.
ദിവസവും ഒരു മണിക്കൂര്‍ വീതം വ്യായാമമോ കായിക പ്രവര്‍ത്തനങ്ങളോ കൗമാരക്കാര്‍ക്ക് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. സൈക്ലിങ്, നീന്തല്‍ പോലുള്ള എയ്റോബിക് വ്യായാമങ്ങളും ഈ പ്രായത്തിലുള്ളവര്‍ക്ക് ഇണങ്ങുന്നതാണ്. വ്യായാമം കൗമാരക്കാരുടെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ മാതാപിതാക്കളും പ്രോത്സാഹനം നല്‍കണം. വീട്ടിലെ ചെറിയ ജോലികളിൽ അവരെ സഹകരിപ്പിക്കുകയും സജീവമായ ജീവിത ശൈലിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുകയും വേണം.
ഏറ്റവും അനുയോജ്യമായ ഫിറ്റ്നസ് സാമഗ്രികൾ എവിടെ വാങ്ങാമെന്ന ചിന്തയാണെങ്കിൽ ആമസോൺ പ്രൈം ഡേ സെയിലിൽ അമ്പരപ്പിക്കുന്ന വിലക്കുറവിൽ ഫിറ്റ്നസ് സാമഗ്രികൾ ലഭ്യമാണ്. സ്പോർട്സ് കിറ്റുകൾ മുതൽ വെയിറ്റ് ഡംബലുകൾ വരെ ഇഷ്ടാനുസരണം 75 % വരെ വിലക്കിഴിവിൽ നേടാം. ജൂലൈ 23 നും 24നും നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിൽ പർച്ചേസ് ചെയ്യൂ, വമ്പൻ വിലക്കിഴവ് ആസ്വദിക്കൂ.
Content Summary : Amazon Prime Day Sale - Best deals on gym, health and fitness equipment