വീണ്ടും ശരീരഭാരം കുറച്ച് പുത്തൻ മേക്കോവറിൽ ഖുശ്ബു; ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുതെന്നു താരം

khushbu sundar
Photo Credit: Social Media
SHARE

തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബു സമൂഹമാധ്യമത്തിൽ  പങ്കുവച്ച ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. ഏതാണ്ട് 15 കിലോയോളമാണ് വർക്കൗട്ടിലൂടെ ഖുശ്ബു കുറച്ചത്. ‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ ഖുശ്ബു ഷെയർ ചെയ്തത്. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

‘എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക. ഓർക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്നു ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്കു നന്ദി. മുൻപൊരിക്കലും ഞാൻ ഇത്രയും ഫിറ്റ് ആയി ഇരുന്നിട്ടില്ല. ഇവിടെയുള്ള 10 പേരെയെങ്കിലും തടി കുറച്ച് ഫിറ്റ് ആക്കാൻ ഞാൻ പ്രചോദനമായിട്ടുണ്ടെങ്കിൽ അതാണ് എന്റെ വിജയം.’ –ഇതിനു മുൻപ് 20 കിലോ ശരീരഭാരം കുറച്ച ചിത്രങ്ങൾ പങ്കുവച്ചപ്പോൾ താരം കുറിച്ച വാക്കുകയാളായിരുന്നു ഇത്. എന്താണ് വെയ്റ്റ് ലോസ് സീക്രട്ട് എന്നു ചോദിച്ച ആരാധകർക്കായി കഠിനാധ്വാനവും ഡയറ്റിനൊപ്പമുള്ള വർക്ഔട്ടുമാണെന്നും താരം പറഞ്ഞിരുന്നു.

ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ അരങ്ങേറ്റം. തോടിസി ബേവഫായി ആയിരുന്നു ആദ്യമഭിനയിച്ച ചിത്രം. രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങളിൽ ഖുശ്ബു വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് ഖുശ്‌ബു തന്റെ ഡി.എം.കെ പ്രവേശനം അറിയിച്ചത്. പിന്നീട് 2014ൽ കോൺഗ്രസിലേക്കും 2020ൽ ബിജെപിയിലേക്കും ഖുശ്‌ബു എത്തി.

Content Summary: Weight loss and make over tips Of Khushboo Sundar

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}