ADVERTISEMENT

ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ഒരാളാണ് നടി മുക്ത. എന്നാൽ പ്രസവമൊക്കെ കഴിഞ്ഞതോടെ ശരീരഭാരം ഒന്നു കൂടിയിരുന്നു. ഫലമോ 50–55 കിലോ ഭാരം ഉണ്ടായിരുന്നത് പ്രസവം കഴിഞ്ഞതോടെ 74–ൽ എത്തി. എന്നാൽ ഒരു മാസം കൊണ്ട് മൂന്നര കിലോ കുറച്ച് ശരീരഭാരം തന്റെ കൺട്രോളിൽ നിൽക്കുമെന്ന് ഒരിക്കൽക്കൂടി താരം ഉറപ്പിച്ചിരിക്കുന്നു. ഡയറ്റും വർക്ഔട്ടും ചെയ്ത് ഭാരം കുറച്ചതെങ്ങനെയെന്ന് വിശദമാക്കി മുക്ത തന്റെ യുട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

‘സിനിമയിലുള്ള സമയത്ത് ശരിക്കും ഡയറ്റ് നോക്കിയിരുന്നു. മധുരമുള്ളതൊന്നും കഴിക്കില്ലായിരുന്നു. വളരെ സ്ട്രിക്ടായിട്ടാണ് ഡയറ്റ് നോക്കിയിരുന്നത്. പ്രഗ്നന്റ് ആണെന്നറിഞ്ഞപ്പോൾ മുതൽ നന്നായി ഫുഡ് കഴിക്കുമായിരുന്നു. ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പ്രഗ്നന്റ് ആകുന്നതിനു മുൻപ് ഭാരം 50–55 കിലോ ആയിരുന്നു. പ്രസവം കഴിഞ്ഞതോടെ വെയ്റ്റ് 74 ൽ എത്തി. 

 

ചെറിയ ചെറിയ കാര്യങ്ങളിൽ ടെൻഷനടിക്കുമ്പോൾ ഒരുപാട് ഭക്ഷണം കഴിക്കും. ഭയങ്കര ടെൻഷനാണെങ്കിൽ രണ്ടോ മൂന്നോ ദിവസമൊക്കെ ഭക്ഷണം കഴിക്കാതെയുമിരിക്കും. മകളുടടെ ഷൂട്ടിന് കൂടെപോകുമ്പോൾ കൺമണി ഇത് െചയ്യുമോ ഒരുപാട് ടേക്ക് എടുക്കേണ്ടി വരുമോ എന്നൊക്കെ ഓർത്ത്  ഒരുപാട് ടെൻഷനായിരുന്നു. അപ്പോൾ അവിടെ ലൊക്കേഷനിൽ ജ്യൂസും ഭക്ഷണവും ഒക്കെ കഴിച്ച് വീണ്ടും വണ്ണം കൂടിയെന്നു തോന്നി. കാരണം കൺമണിയുടെ സിനിമയുടെ പ്രമോഷനുകൾക്കു വേണ്ടി പോയപ്പോൾ നേരത്തെ ധരിച്ചിരുന്ന ഡ്രസുകളൊക്കെ ഇടുമ്പോൾ ഒരു അൺകംഫർട്ടബിളായി തോന്നിത്തുടങ്ങി. അങ്ങനെ എന്തു ചെയ്യണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഒരു ഫിറ്റ്നസ് സെന്ററിന്റെ  നോട്ടിഫിക്കേഷൻ യൂട്യൂബിൽ വരുന്നത്. അങ്ങനെ  ഇതിൽ ജോയിൻ ചെയ്തു. 30 ദിവസത്തെ പ്രോഗ്രാം ലൈവ് സെഷനാണ് ആണ് എടുത്തിരിക്കുന്നത്. നമുക്കായിട്ട് ഒരു ന്യുട്രീഷനിസ്റ്റ് ഉണ്ട്. എല്ലാ ആഴ്ചയും വെയ്റ്റ് ചെക്ക് ചെയ്ത് ന്യുട്രീഷനിസ്റ്റിന് അയച്ചു കൊടുക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ അവരുടെ ബ്ലഡ് റിസൽറ്റ്സ് അയച്ചു കൊടുക്കണം. അതിനനുസരിച്ചുള്ള ഡയറ്റായിരിക്കും അവർക്കായി കൊടുക്കുന്നത്. പട്ടിണി കിടന്നുള്ള ഡയറ്റല്ല ഉദ്ദേശിക്കുന്നത്. ഷുഗറും കാപ്പിയും ചായയും ഒന്നും ഒഴിവാക്കാൻ എനിക്ക് കുഴപ്പമില്ല. പക്ഷേ കുറച്ചു ചോറും പുളിശേരിയും ചിക്കൻ കറിയുമൊക്കെ നിർബന്ധമായും വേണം. അതുകൊണ്ട് എനിക്ക് കംഫർട്ടബിളായ ഒരു ഡയറ്റ് എന്റെ ന്യൂട്രീഷനിസ്റ്റ് തന്നിട്ടുണ്ട്. 

 

ആദ്യം വെയ്റ്റ് നോക്കി 64.9 കിലോഗ്രാം. ബ്രേക്ക് ഫാസ്റ്റിനു ശേഷം ലൈവ് സെഷൻ വർക്കൗട്ട് ചെയ്തു. പതിനൊന്നു മണിയാകുമ്പോൾ ലിക്വിഡ് മീൽ കഴിക്കാം. ബട്ടർ മിൽക്കായിരുന്നു തിരഞ്ഞെടുത്തത്. ലൈം ജ്യൂസ് വേണ്ടവർക്ക് അത് കഴിക്കാം. 

 

രണ്ടാമത്തെ ആഴ്ച വെയ്റ്റ് നോക്കിയപ്പോൾ 63.5 kg. ഒരാഴ്ചകൊണ്ട് 1 കിലോ കുറയ്ക്കാൻ സാധിച്ചു. 

 

ബ്രേക്ഫാസ്റ്റ്

സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് അര ഇഡ്ഡലിയായിരുന്നു കഴിച്ചിരുന്നത്. അത് പിന്നെ മൂന്ന് ആയി. ഡയറ്റ് അനുസരിച്ച് ഇപ്പോൾ രണ്ട് ഇഡ്ഡലിയും സാമ്പാറും പുഴുങ്ങിയ മുട്ടയുടെ വെള്ളയുമാണ് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത്. വൈകിട്ട് ഫ്ളാറ്റിനു താഴെ നടക്കാൻ പോകാറുണ്ട്. 5000– 10000 സ്റ്റെപ്സ് നടക്കണം. 4 മണിക്ക് ഗ്രീൻ ടീയോടൊപ്പം നട്സ്  (കാഷ്യൂ, പിസ്ത, ബദാം ഏതെങ്കിലും കഴിക്കാം) എന്തെങ്കിലും കഴിക്കാം. 

 

ലഞ്ച്

ഒരു ചപ്പാത്തി, കുറച്ച് കുക്കുമ്പർ, 2 പീസ് ചിക്കൻ, ചീരത്തോരൻ, പരിപ്പ് കറി ഇത്രയുമാണ് ലഞ്ചിന് കഴിക്കുന്നത്. എല്ലാ ആഴ്ചയും വെയ്റ്റ് ചെക്ക് ചെയ്ത് വെയ്റ്റ് കുറയുന്നതിനനുസരിച്ചുള്ള വർക്കൗട്ടും ഡയറ്റുമാണ് തരുന്നത്. കൂടാതെ 3–4 ലീറ്റർ വെള്ളം കുടിക്കണം. ഇതൊക്കെയാണ് ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുന്നത്. എന്തു കഴിച്ചാലും അതിനു മുൻപ് ആഹാരത്തിന്റെ ഫോട്ടോ എടുത്ത് ന്യൂട്രീഷനിസ്റ്റിന് അയച്ചു കൊടുക്കണം. 

 

ഡിന്നർ

കുറച്ച് വൈറ്റ് റൈസും ചിക്കൻ കറിയും കുക്കുമ്പറും സവാളയും ആണ് ഡിന്നറിന് കഴിക്കുന്നത്. 7–7.30 നും ഇടയ്ക്ക് ഡിന്നർ കഴിക്കണമെന്നാണ്.  ആ സമയം ഞങ്ങളുടെ പ്രെയർ ടൈം ആയതുകൊണ്ട് 6.30 ആകുമ്പോൾ ഡിന്നർ കഴിക്കും. 8.30 ന് ഹൽദി മിൽക്ക് (പാലില്‍ ചുക്ക് പൊടി കുറച്ച് മഞ്ഞൾപൊടി, കാഷ്യൂ പൊടിച്ചത് എല്ലാം ഇട്ട ഇളം ചൂടുള്ള പാൽ) കുടിക്കും. ഇതു കുടിക്കുമ്പോൾ നല്ല ഉറക്കം കിട്ടും. രാവിെല എഴുന്നേൽക്കുമ്പോൾ നല്ല ഒരു എനർജി ഫീൽ കിട്ടും.

 

ഒരു മാസം ആയപ്പോഴേക്കും വെയ്റ്റ് 61.3 കിലോയിലെത്തി. ഒരു മാസം കൊണ്ട് മൂന്നര കിലോ കുറയ്ക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.

Content Summary: Weight loss and fitness tips of Muktha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com