'ജിമ്മിൽ പോയാൽ വേറെയും ചില ഗുണങ്ങളുണ്ട്': ചിത്രങ്ങൾ പങ്കുവച്ച് അഹാന

Mail This Article
‘വ്യായാമം ചെയ്യുന്നതിനു പുറമെ ജിമ്മിൽ നിങ്ങൾ മറ്റെന്തെങ്കിലും ചെയ്യാറുണ്ടോ?' ചോദ്യം മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയുടേതാണ്.
താൻ വർക്ഔട്ട് ചെയ്യാൻ മാത്രമല്ല ജിമ്മിൽ പോകുന്നതെന്നും 'ബ്ലാ ബ്ലാ' അടിക്കുക, കണ്ണാടിയിൽ എന്നെത്തന്നെ നോക്കിയിരിക്കുക, ചിത്രങ്ങൾ എടുക്കുക തുടങ്ങിയവയ്ക്കുകൂടി ആണെന്നു താരം പറയുന്നു. മാത്രമല്ല ഇതെല്ലാം ആസ്വദിക്കാൻ കഴിഞ്ഞ 3 വർഷങ്ങളായി ഞാൻ എന്റെ ട്രെയ്നറെ പരിശീലിപ്പിച്ചിട്ടുമുണ്ട്. അതായത് അവൻ എന്നെ പരിശീലിപ്പിക്കുകയല്ല, മറിച്ച് എന്റർടെയ്ൻ ചെയ്യിക്കുകയാണ്’– ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വളരെ ആസ്വദിച്ച് വർക്ഔട്ടുൾ ചെയ്യുകയും ഫിറ്റ്നസിന് ഏറെ ശ്രദ്ധകൊടുക്കുകയും ചെയ്യുന്ന നടിയാണ് അഹാന. അഹാന മാത്രമല്ല അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുകൃഷ്ണയും സഹോദരിമാരായ ഇഷാനിയും ദിയയും ഹൻസികയുമെല്ലാം ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരാണ്.
Content Summary: Ahaana Krishna's Fitness