ജിമ്മിൽ രാവിലെ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി മോഹൻലാൽ. ചെസ്റ്റിനു വേണ്ടിയുള്ള കേബിൾ ക്രോസ് ഓവർ വർക്ഔട്ടാണ് താരം ചെയ്യുന്നത്. ട്രെയ്നർ നിർദേശം നൽകുന്നതും വിഡിയോയിൽ കാണാം. സെലിബ്രിറ്റി ട്രെയ്നർ ഡോ. ജെയ്സൺ പോൾസൺ ആണ് താരത്തെ പരിശീലിപ്പിക്കുന്നത്. മോഹൻലാൽതന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്ന ലൂസിഫറിന്റെ രണ്ടം ഭാഗമായ ‘എമ്പുരാൻ’, ഒരു വമ്പൻ പ്രോജക്ടായ ‘ഋഷഭ’ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനവും കഴിഞ്ഞ ദിവസങ്ങളിൽ താരം നടത്തുകയുണ്ടായി. റാം എന്ന ചിത്രമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കോവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രമാണ് ഇത്. ദൃശ്യം 2, ട്വൽത്ത് മാൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജേസഫും ഒന്നിക്കുന്ന ചിത്രം കൂടിയായ റാമിൽ തെന്നിന്ത്യൻ താരം തൃഷയാണ് നായികയായി എത്തുന്നത്.
Content Summary: Actor Mohanlal's Workout video