ADVERTISEMENT

തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. ജോലിക്കിടയിൽ ചിലപ്പോൾ മണിക്കൂറുകളോളം ഒരേ ഇരുപ്പ് വേണ്ടിവന്നേക്കാം. ഇതിനിടയിൽ ഒന്ന് എഴുന്നേറ്റ് നടക്കാനോ നട്ടെല്ല് സ്ട്രെച്ച് ചെയ്യാനോ സാധിച്ചെന്നു വരില്ല. ഇത്തരക്കാർക്ക് നടുവേദന അകറ്റാൻ വളരെ ഉപകാരപ്രദമായ ഒരു യോഗാസനമാണ് അർധവക്രാസനം. മലർന്നു കിടന്നു കൊണ്ടാണ് ഈ ആസനം ചെയ്യേണ്ടത്. 

 

ചെയ്യുന്നതെങ്ങനെയെന്നു നോക്കാം

ardhavakrasana1

 

ardhavakrasana2

ആദ്യം വലതുവശം ചരിഞ്ഞു മലർന്നു കിടക്കുക.

ardhavakrasana3

 

ardhavakrasana4

ഇരുകാൽമുട്ടുകളും മടക്കിവയ്ക്കുക. ഇരുകൈകളും കമഴ്ത്തി Tഷേപ്പിൽ വയ്ക്കുക. തോളിലെ പേശികൾ അയച്ചുവയ്ക്കുക

ardhavakrasana5

 

ശ്വാസം എടുക്കാം. ശ്വാസം വിടുമ്പോൾ ഇരുകാൽമുട്ടുകളും വലതുഭാഗത്തേക്കു പറ്റാവുന്ന അത്രയും ചരിച്ചുകൊടുക്കുക. തല ഇടതുഭാഗത്തെ കൈവിരലുകളിലേക്ക് നോക്കുന്ന രീതിയിൽ വയ്ക്കുക.

ardhavakrasana6

 

ശ്വാസഗതിക്കനുസരിച്ച് ഇരുകാലുകളും തലയും നേരേ വയ്ക്കാം. 

 

പതിയെ ശ്വാസം വിട്ടുകൊണ്ട് ഇരുകാലുകളും ഇടതു ഭാഗത്തേക്കും തല വലതുകൈവിരലുകളിലേക്കും നോക്കാം. കാലുകൾ കഴിയുന്നത്ര താഴ്ത്തി കൊടുക്കാം. ദീർഘശ്വാസം അകത്തേക്കെടുക്കാം. ഈ ആസനം അഞ്ചോ ആറോ പ്രാവശ്യം ചെയ്യാവുന്നതാണ്.

ഈ ആസനം ചെയ്യുമ്പോൾ ഇടുപ്പുഭാഗത്തുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാം.

 

പതിയെ ഓരോ കാലുകളായി നീട്ടിവച്ച് കൈകൾ മലർത്തി ശവാസനത്തിൽ വിശ്രമിക്കാം. 

Content Summary: Yoga for backpain relief- Ardha vakrasana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com