ADVERTISEMENT

നല്ല ഭക്ഷണക്രമം. വര്‍ക്ക് ഔട്ട്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതെല്ലാം സഹിതം അവനവനെ മതിമറന്ന് സ്‌നേഹിക്കാനുള്ള മനസ്സ്. ഫിറ്റ്‌നസിന് ദക്ഷിണേന്ത്യന്‍ നടിയും നടന്‍ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ ഉപദേശം സിംപിളാണ്. ഏരിയല്‍ യോഗ മുതല്‍ ബാസ്‌കറ്റ് ബോളും നൃത്തവും വരെ നീളുന്നു താരത്തിന്റെ ഫിറ്റ്‌നസ് ശീലങ്ങള്‍. 

 

നൃത്തവും യോഗയും സമന്വയിപ്പിച്ച് നിലം തൊടാതെയുള്ള യോഗാഭ്യാസ പ്രകടനമായ ഏരിയല്‍ യോഗ വരലക്ഷ്മി ദിവസവും പരിശീലിക്കാറുണ്ട്. ഊഞ്ഞാല്‍ പോലെ തുണിയില്‍ തീര്‍ത്ത തൊട്ടിലില്‍ കിടന്നാണ് ഈ യോഗ അഭ്യസിക്കുന്നത്. നിലത്തിരുന്നുള്ള യോഗയില്‍ ചെയ്യാന്‍ ബുദ്ധിമുട്ടായ തലകുത്തനെയുള്ള യോഗാഭ്യാസങ്ങളില്‍ പലതും ഏരിയല്‍ യോഗയിലൂടെ ചെയ്യാറുണ്ടെന്ന് വരലക്ഷ്മി പറയുന്നു. 

 

ഫിറ്റ്‌നസിന് കായിക ഇനങ്ങള്‍ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യവും വരലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. ബാസ്‌കറ്റ് ബോള്‍ പരിശീലിക്കുന്ന വരലക്ഷ്മിയുടെ ചിത്രങ്ങള്‍ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷമാകാറുണ്ട്. ശരീരത്തിന്റെ വേഗവും കരുത്തും ക്ഷമതയും വര്‍ധിപ്പിക്കാന്‍ ബാസ്‌കറ്റ്‌ബോള്‍ സഹായകമാണ്. ജിമ്മിലും പതിവായി പോകാറുള്ള താരം ആരോഗ്യത്തിന് പ്രഥമ പരിഗണന എപ്പോഴും നല്‍കുന്നു. വര്‍ക്ക് ഔട്ടിന് പുറമേ നൃത്തവും വരലക്ഷ്മിയുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്. 

 

വളര്‍ത്തുമൃഗങ്ങളുടെ കൂടെ ചെലവിടുന്ന സന്തോഷ നിമിഷങ്ങള്‍ തന്റെ മാനസിക ആരോഗ്യത്തിനെയും പോസിറ്റീവായി സ്വാധീനിക്കുന്നതായി താരം വിശ്വസിക്കുന്നു. യശോദയാണ് വരലക്ഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതില്‍ സാമന്തയും വരലക്ഷ്മിക്കൊപ്പം അഭിനയിക്കുന്നു. 

Content Summary: Fitness tips of Varalaxmi Sarathkumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com