നടുവേദന ഉള്ളവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു യോഗാസനമാണ് യഷ്ടികാസനം. മലർന്നു കിടന്നു ചെയ്യുന്ന ഒരാസനമാണിത്. അരയ്ക്കു മുകളിലോട്ടും കീഴ്പോട്ടും നേർവിപരീത ദിശയിൽ ശരീരത്തെ സ്ട്രെച്ച് ചെയ്യുകയാണ് ഇവിടെ.
ചെയ്യുന്ന വിധം അറിയാം
ആദ്യം മലർന്നു കിടക്കുക. ഇരുകാലുകളും അയഞ്ഞിരിക്കട്ടെ. ഇരുകൈകളും മുകളിൽ കണ്ടുവന്ന് കൈപ്പത്തി മലർത്തി വയ്ക്കുക.

അരയ്ക്കു താഴേക്ക് ആരോ പിടിച്ചു വലിക്കുന്നതായി സങ്കൽപ്പിച്ച് ന്നനായി ലോവർ ബോഡി സ്ട്രെച്ച് ചെയ്യാം. അതുപോലെ അരയ്ക്കു മുകളിലോട്ടും സ്ട്രെച്ച് ചെയ്തുകൊടുക്കാവുന്നതാണ്.

കാൽവിരലുകൾ, കണങ്കാൽ, വണ്ണക്കാൽ, ബട്ടക്സ് മസിലുകൾ എല്ലാം നന്നായി സ്ട്രെച്ച് ചെയ്തുകൊടുക്കാം. സ്ട്രെച്ച് ചെയ്യുമ്പോൾ ശരീരത്തിന്റെ പുറകുവശത്തുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാം.
കൈകൾ ഇന്റർലോക്ക് ചെയ്ത് കൈപ്പത്തി വിപരീത ദിശയിലേക്ക് തിരിച്ചു പിടിച്ചു സ്ട്രെച്ച് ചെയ്തും ഈ ആസനം ചെയ്യാവുന്നതാണ്.

കൈകൾ പതുക്കെ അയച്ച് ശവാസനത്തിൽ വിശ്രമിക്കാം.
Content Summary: Yastikasana for Backpain relief