ഫാറ്റി ലിവറും കൊളസ്ട്രോളും മാറി, ഒപ്പം ലഭിച്ചു ഒരു നല്ല ആരോഗ്യ ശൈലിയും; പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദമ്പതികൾ

aneesh and amrutha
അമൃതയും അനീഷും
SHARE

കാഴ്ചയിൽ അമിതവണ്ണം പറയില്ലെങ്കിലും ഭാരം കുറച്ച് കൂടുതലാണെന്ന് അറിയാമായിരുന്നു അനീഷിനും അമൃതയ്ക്കും. 

സിഡ്നിയിൽ ഐടി മേഖലയിലാണ് അനീഷിനു ജോലി, അമൃത ഫാർമസിസ്റ്റും. കൊളസ്ട്രോളും ഫാറ്റി ലിവറും ബാധിച്ചപ്പോൾ അനീഷ് ഒരു തീരുമാനമെടുത്തു, ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്ന് ഈ രണ്ടു രോഗങ്ങളെയും അകറ്റണം. അമൃതയും ഒപ്പം ചേർന്നു: പ്രസവത്തിനു ശേഷം കൂടിയ ശരീരഭാരം കുറച്ച് ഉയരത്തിന് ആനുപാതികമായ ഭാരത്തിലെത്തിക്കണം. ആ തീരുമാനങ്ങൾ വിജയം കണ്ടതിന്റെ സന്തോഷത്തിൽ ഇതിനു പിന്നിലെ രഹസ്യം വിശദീകരിക്കുകയാണ് സിഡ്നിയിൽ നിന്ന് അനീഷും അമൃതയും.

‘‘ഞങ്ങൾ മെലിഞ്ഞ പ്രകൃതക്കാരായതുകൊണ്ടുതന്നെ കാണുന്നവരാരും പറഞ്ഞിരുന്നില്ല നിങ്ങൾക്ക് അമിതവണ്ണമുണ്ടെന്ന്. പക്ഷേ ശരീരഭാരം കൂടുതലാണെന്ന വിശ്വാസം ഞങ്ങൾക്ക് ഇരുവർക്കുമുണ്ടായിരുന്നു’’– അമൃത പറയുന്നു. ‘‘പ്രഗ്നൻസിക്കു മുൻപുള്ള ശരീരഭാരത്തിലേക്കു തിരിച്ചു പോകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു, ഒപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണമെന്നും. ആരോഗ്യമില്ലാതെ എന്തുണ്ടായിട്ട് എന്താ കാര്യം. അനീഷിനാകട്ടെ, വർക് ഫ്രം ഹോം ആയതോടെ ഭാരം കൂടിയിരുന്നു. ഒപ്പം കൊളസ്ട്രോളും ഫാറ്റി ലിവറും പിടികൂടുകയും ചെയ്തു. പൊതുവെ ഒരുപാട് ജങ്ക് ഫുഡ്‌, ഓയിലി ഫുഡ്‌ ഒന്നും കഴിക്കുന്ന കൂട്ടത്തിലല്ല ഞങ്ങൾ. എന്നിട്ടും ഈ ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടായതിനാൽ ഒരു ഹെൽത്തി ലൈഫ് സ്റ്റൈൽ പിന്തുടർന്നില്ലെങ്കിൽ ആകെ അവതാളത്തിലാകുമെന്ന് ഉറപ്പായിരുന്നു

അനീഷിന്റെ സുഹൃതിന്റെ ഒരു ഫാറ്റ്‌ലോസ് ആൻഡ് ഫിറ്റ്നസ് ഗ്രൂപ്പ് ഉണ്ടായിരുന്നു. പ്രത്യേകം ഡയറ്റ് ക്രമീകരിക്കണ്ട എന്നതും വീട്ടിലിരുന്നുതന്നെ വർക്ഒൗട്ട് ചെയ്യാമെന്നതും ഞങ്ങളെ അതിലേക്ക് ആകർഷിച്ചു. ഞങ്ങളുടെ ആവശ്യം അറിയിച്ചപ്പോൾ മൂന്നു മാസം കൊണ്ട് സാധാരണ നിലയിലെത്തിക്കാമെന്ന വാഗ്ദാനവും ലഭിച്ചു. പിന്നെ ഒന്നും നോക്കാതെ ഞങ്ങളും ആ ഗ്രൂപ്പിന്റെ ഭാഗമായി. രണ്ടു പേരും ഒരുമിച്ചാകുമ്പോൾ പരസ്പരം മോട്ടിവേഷനും കൂടും. അനീഷിന് 73.5 കിലോയും എനിക്ക് 66.5 കിലോയുമായിരുന്നു ആ സമയത്തെ ശരീരഭാരം.  

ഗ്രൂപ്പിൽ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പിന്തുടരാൻ ഞങ്ങളിരുവരും ശ്രദ്ധിച്ചിരുന്നു. മത്സരിച്ചിരുന്നു എന്നു പറയുന്നതാകും ശരി. പ്രോട്ടീൻ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ദിവസവും വേണ്ട കാലറി ലിമിറ്റിനുള്ളിൽ ഡയറ്റ് ക്രമീകരിച്ചു. കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുകയും ജങ്ക്ഫുഡും ഷുഗറും പൂർണമായും ഒഴിവാക്കുകയും ചെയ്തു. വീട്ടിലുണ്ടാക്കുന്ന സാധാരണ ഭക്ഷണം തന്നെ അളവ് കുറച്ചാണ് കഴിച്ചിരുന്നത്. ഇതിനൊപ്പം ഹൈ ഇന്റൻസിറ്റി വർക്ഔട്ടുകളും മസിലുകൾക്കു വേണ്ടി റസിസ്റ്റൻസ് ട്രെയിനിങ്ങും ആഴ്ചയിൽ അഞ്ചു ദിവസം മുടങ്ങാതെ മൂന്നര മാസം ചെയ്തു. 

ആദ്യത്തെ മൂന്നാഴ്ച കഴിഞ്ഞപ്പോൾതന്നെ ശരീരഭാരത്തിൽ വ്യത്യാസം കണ്ടുതുടങ്ങി. അതൊരു മോട്ടിവേഷൻ ആയിരുന്നു. പഴയ ഡ്രസ് ഒക്കെ പാകമായി, എനർജി ലെവൽ കൂടി. മൂന്നരമാസം കഴിഞ്ഞതോടെ അനീഷ് 10.5 കിലോ കുറച്ച് 63 ലേക്കും ഞാൻ 9.5 കിലോ കുറച്ച് 57ലേക്കും എത്തി. അനീഷ് ഫാറ്റ്‌ലോസ് എന്ന ടാർഗറ്റ് അച്ചീവ് ചെയ്തു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഞാനും ഏകദേശം എത്തിയെങ്കിലും കുറച്ചു വയർ കൂടി കുറയാനുണ്ട്. അടുത്ത് മൂന്നു മാസം കൊണ്ട് അതു റെഡിയാക്കിയെടുക്കണം.

ഏറ്റവും അദ്ഭുതപ്പെടുത്തിയത് ഇപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ അനീഷിന്റെ കൊളസ്ട്രോളും ഫാറ്റിലിവറും നോർമൽ ആയതാണ്.

ഇപ്പോൾ കാണുന്നവരൊക്കെ, മെലിഞ്ഞു പോയല്ലോ, എന്തെങ്കിലും അസുഖമാണോ എന്നൊക്കെ ചോദിക്കാറുണ്ട്. അസുഖമായിരുന്നത് മാറിയതാണ് എന്നു പറയുമ്പോൾ എല്ലാവർക്കും അതിശയമാണ്. പലരും ടിപ്സ് ഒക്കെ ചോദിക്കുന്നുണ്ട്. ഞങ്ങൾ വഴി ആരെങ്കിലുമൊക്കെ ഹെൽതി ലൈഫ്സ്റ്റൈൽ പിന്തുടരാൻ തീരുമാനിച്ചെങ്കിൽ അതാണ് ഞങ്ങളുടെ വിജയം’– അമൃത പറഞ്ഞു.

Content Summary: Fatty liver and cholesterol in noramal level; healthy lifestyle secret of couple Aneesh and Amrutha

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA