ടെക്‌ലോകത്ത് ഏറ്റവുമധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ടെക്നെക് അഥവാ ടർട്ടിൽ നെക്(Turtle neck). കഴുത്തിലെ മസിലുകൾക്കുണ്ടാകുന്ന ക്ഷീണാവസ്ഥയും തെറ്റായ രീതിയിൽ ഇരുന്നുള്ള ഗാഡ്ജറ്റ് ഉപയോഗവും ദീർഘനേരമുള്ള ഇരിപ്പുമൊക്കെ ടെക്നെക് എന്ന കഴുത്തുവേദനയ്ക്കു പിന്നിലെ കാരണങ്ങളാണ്.
ലളിതമായ ചില വ്യായാമങ്ങളിലൂടെ ഈ കഴുത്തുവേദന പരിഹരിക്കാൻ സാധിക്കും. ജോലിക്കിടയിൽ ഓഫിസിലിരുന്നും ഇവ ചെയ്യാമെന്നതും ഗുണകരമാണ്. ടെക്നെക്ക് ഇല്ലെങ്കിൽ പോലും ലാപ്ടോപ് പോലുള്ളവ സ്ഥിരമായി ഉപയോഗിക്കുന്നവർ ഈ വ്യായാമങ്ങൾ ശീലമാക്കുന്നത് നന്നായിരിക്കും.
ടെക് നെക് പ്രശ്നം അഭിമുഖീകരിക്കുന്നവർ ഓരോ മണിക്കൂർ ഇടവിട്ടോ അതിനു സാധിച്ചില്ലെങ്കിൽ മൂന്നു മണിക്കൂറിന്റെ ഇടവേളകളിലോ ഈ വ്യായാമങ്ങൾ ശീലമാക്കുക.
ഈ വ്യായാമങ്ങൾ ചെയ്യുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.
Content Summary: Stretches to beat Tech neck