വേനൽക്കാലത്തെ അമിതമായ ചൂടിൽ നിന്ന് രക്ഷ നേടാൻ കൂളിങ് ആസനകൾ സഹായിക്കും. ശരീരത്തിനു കുളിർമ നൽകുകയും ചൂടു മൂലമുള്ള അസ്വസ്ഥതകൾ അകറ്റുകയും ചെയ്യുന്ന ഒരു ആസനമാണ് താഡാസനം.
ചെയ്യുന്ന വിധം
നിന്നുകൊണ്ട് ചെയ്യുന്ന ഒരാസനമാണിത്. ഇരു കാലുകളും ചേർത്തു വയ്ക്കുക. ശ്വാസഗതിക്കനുസരിച്ച് കൈകൾ പതിയെ മുകളിലേക്ക് ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് കൈകൾ താഴേക്കു കൊണ്ടുവരാം. 10 പ്രാവശ്യം വരെ ഇങ്ങനെ ചെയ്യാവുന്നതാണ്.
വിഡിയോ കാണാം
Content Summary: Tadasana, A cooling Asana