ശരീരത്തിനും മനസ്സിനും പുത്തനുണർവേകാനും ഊർജസ്വലത നൽകാനും എല്ലാം സഹായിക്കുന്ന ഒന്നാണ് യോഗ. ദിവസവും യോഗ ശീലമാക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങളും അനവധിയാണ്. ആദ്യം വളരെ ലളിതമായ യോഗാസനങ്ങൾ ചെയ്തു ശീലിച്ച് യോഗയുടെ ഭാഗമാകാം. ജൂൺ 21 രാജ്യാന്തര യോഗാ ദിനമാണ്. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനും പരിശീലനം തുടങ്ങാനും യോഗാദിനത്തെ തിരഞ്ഞെടുക്കാം. തുടക്കക്കാർക്ക് ചെയ്യാനുള്ള ഒരു വാം അപ് ആസനയായ താഡാസനം പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സുജിത്ര മേനോൻ. താഡാസനം ചെയ്യുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.
Content Summary: Tadasana- Warm-up Asana For Beginners