Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും പത്ത് സ്റ്റെപ്പ് കയറിയാൽ ശരീരത്തിന് സംഭവിക്കുന്നത്?

537533301

തടികുറയ്ക്കാന്‍ മണിക്കൂറുകള്‍ വർക്ക് ഔട്ട് ചെയ്ത് കഷ്ടപ്പെടുന്നവരുണ്ട്. നമുക്കും തടികൂടുന്നു പക്ഷേ ജിമ്മിലൊക്കെ പോവാൻ എവിടെ സമയം എന്നു പറഞ്ഞ് മടിപിടിക്കേണ്ട. ദിവസവും ഒരു പത്ത് സ്റ്റെപ്പെങ്കിലും കയറുകയും ഇറങ്ങുകയും ചെയ്യുന്നയാളാണോ? അല്ലെന്നാണ് ഉത്തരമെങ്കിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികള്‍ കയറുക. സ്വഭാവികമായ ഇത്തരം വ്യായാമങ്ങളിലൂടെ തടികുറയ്ക്കുകയും ചെയ്യാം അതോടൊപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കാം.

കാലുകളുടെ പേശികൾക്ക് കരുത്തും അഴകും നൽകാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ പടികൾ കയറൽ സഹായകമാകും. മാത്രമല്ല കൂടുതൽ വർക്ക് ഔട്ട് ആവശ്യമായവർക്ക് സ്റ്റെയർ റൺ പോലുള്ള അത്യാവശ്യം വിയർപ്പിക്കുന്ന വ്യായാമങ്ങളും പരീക്ഷിക്കാം. 30 സെക്കൻഡിനുള്ളിൽ കുറച്ചു പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുകയാണ് സ്റ്റെയർറണ്ണിൽ ചെയ്യുക. ഒരു വശത്തേക്ക് തിരിഞ്ഞ് പടികൾ കയറുന്നതും ഒരു പടിയിൽ കാൽ ഉയർത്തിവച്ചശേഷം രണ്ടാമത്തെ കാൽ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്ന രീതിയിലുള്ള വ്യായാമരീതികളും പരീക്ഷിക്കാം. 

വളരെയധികം കാലറി എരിച്ചുകളയാൻ പടികൾ കയറൽ സഹായിക്കും. ജോഗ് ചെയ്യുന്നതിനെക്കാൾ കൂടുതൽ കൊഴുപ്പ് എരിച്ചുകളയാൻ പടി കയറൽ സഹായകമാണെന്ന് വിദഗ്ധർ പറയുന്നു.15 മിനിട്ട് പടി കയറ്റം 150 കാലറി വരെ എരിച്ചു കളയുമത്രെ.എവിടെയും ചെയ്യാനാകുന്ന വ്യായാമമാണെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ കാൽ, മുട്ട് വേദനയുള്ളവരും ഹൃദ്രോഗികളും ഡോക്ടറുടെ നിർദ്ദേശം തേടിയതിനുശേഷം മാത്രം പടികള്‍ വേഗത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യുക. ഏതായാലും ദിവസം 10 പടിയെങ്കിലും കയറുന്നവർ നേരത്തെ മരിക്കാനുള്ള സാധ്യത കുറയുമെന്ന് വിദഗ്ധർ പറയുന്നു.