Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കുറയ്ക്കാം, ഈസിയായി

lemon-honey

ഭാരം നിയന്ത്രിക്കലെന്നത് കീറാമുട്ടിയായിരിക്കും പലർക്കും. തിരക്കേറിയ ജീവിതത്തിൽ ഫാസ്റ്റ് ഫുഡിന്റെ അമിതോപയോഗം കൂടിയതോടെ ഭാരം നിയന്ത്രിക്കാൻ പലരും മറന്നു പോകുന്ന അവസ്ഥയാണ്. നിങ്ങളെ വലിയ രോഗിയാക്കാൻ അതുമതി. എന്നാൽ അമിത ഭാരവും തടിയും എളുപ്പത്തിൽ കുറയ്ക്കാനാകുന്ന നുറുങ്ങു വിദ്യകൾ നിരവധിയാണ്. തേനും െചറുനാരങ്ങാ നീരും ചേർത്ത് കഴിക്കുകയാണ് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല വഴികളിലൊന്ന്. ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. എല്ലാ ദിവസവും തേനും നാരങ്ങാ നീരും സേവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്.

∙ദഹന പ്രക്രിയ എളുപ്പത്തിൽ– ദഹന വ്യവസ്ഥയില്‍ ഈ മിശ്രിതത്തിന് ചെലുത്താൻ‌ കഴിയുന്ന സ്വാധീനം വളരെ വലുതാണ്. വയറ്റിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എളുപ്പത്തിൽ ദഹിക്കുന്നതിനും ഇതുപകരിക്കും. ദഹന പ്രകിയ പതുക്കെയാകുന്നതാണ് പലരിലും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള പ്രധാന കാരണം. എന്നും രാവിലെ തേനും നാരങ്ങാ നീരും കഴിക്കുന്നത് ഈ പ്രശ്നം ഇല്ലാതാക്കും.

∙ മലബന്ധം ഇല്ലാതാക്കും– മലബന്ധം തടികൂടാന്‍ നേരിട്ട് കാരണമാകുന്നില്ലെങ്കിലും വയറിലെ അസ്വസ്ഥകൾക്ക് ഇത് ഹേതുവാകും. 

∙കരൾ ശുചീകരണത്തിന് ഫലപ്രദം– ആരോഗ്യമുള്ള കരള്‍ ശരീര ഭാരത്തെയും നിയന്ത്രിക്കുന്നുണ്ട്. ശരീരത്തിന്റെ ആന്തരിക ശുചീകരണത്തിലും കരള്‍ പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ കരളിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കേണ്ടത് ശരീരത്തിന്റെ ആവശ്യമാണ്.

∙ചർമസൗന്ദര്യം– ദിവസേന ഈ പാനീയം കുടിക്കുന്നവർക്ക് ആരോഗ്യമുള്ളതും സൗന്ദര്യമുള്ള ചർമം നിലനിർത്താൻ മറ്റൊരു മാർഗ്ഗം തേടി പോകേണ്ടതില്ല. 

Read More : Health and Fitness Tips