Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കാൻ കട്ടൻചായ

black-tea

രാവിലെ എഴുനേറ്റാലുടൻ കട്ടൻചായയോ കട്ടൻകാപ്പിയോ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കട്ടൻചായ കുടിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സന്തോഷിക്കാം. പൊണ്ണത്തടി വരാതിരിക്കാനും സൗഖ്യമേകാനും കട്ടൻചായ സഹായിക്കും.

കട്ടൻചായയിൽ അടങ്ങിയ രാസവസ്തുക്കളായ പോളിഫിനോളുകൾ കരളിലെ ഊർജ്ജത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നു. മെറ്റബോളൈറ്റുകളിൽ മാറ്റം വരുത്തുക വഴിയാണിത്.

ഗ്രീൻ ടീയിലെ രാസവസ്തുക്കൾ രക്തത്തിലേക്കും കരളിലേക്കും ആഗിരണം ചെയ്യപ്പെടുന്നതിനാൽ ഗ്രീൻ ടീ പോളിഫിനോളുകൾ കട്ടൻചായയേക്കാൾ  ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് എന്നാണ് കരുതിയിരിക്കുന്നത്.

എന്നാൽ പുതിയ പഠനം പറയുന്നത്, പ്രത്യേക പ്രവർത്തനത്തിലൂടെ കട്ടൻചായയും ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു എന്നാണ്. കാലിഫോർണിയ ലൊസാഞ്ചലസ് സർവകലാശാലയിലെ പ്രൊഫസറായ സൂസേൻ ഹെന്നിങ്ങ് പറഞ്ഞു.

ഗ്രീൻടീയും കട്ടൻചായയും പ്രീ ബയോട്ടിക്കുകളാണ്. നല്ല അതിസൂക്ഷ്മ ജീവികളുടെ വളർച്ച ത്വരിതപ്പെടുത്തി വ്യക്തിക്ക് സൗഖ്യമേകുന്ന വസ്തുക്കളാണ് പ്രീ ബയോട്ടിക്കുകൾ.‍‌‌‌‌‌‌

യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷണിൽ പ്രസിദ്ധീകരിച്ച ഈ പഠനം എലികളിലാണ് നടത്തിയത്. എലികൾക്ക് ഉയർന്ന കൊഴുപ്പും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണവും നൽകി. ഇതോടൊപ്പം ഗ്രീൻ ടീയോ കട്ടൻ ചായയോ നൽകി.

രണ്ടു ഗ്രൂപ്പുകളിൽ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ബാക്ടീരിയയുടെ എണ്ണം കുറവാണെന്നു കണ്ടു. എന്നാൽ കുറഞ്ഞ ബോഡിമാസുമായി ബന്ധപ്പെട്ട ബാക്ടീരിയ കൂടുതലും ആയിരുന്നു.

എന്നാൽ കട്ടൻചായ സത്തു കുടിച്ച എലികളിൽ സ്വൂഡോ ബ്യൂട്ടിറിവിമ്പ്രിയോ എന്നയിനം ബാക്ടീരിയ വളരെ കൂടിയ അളവിൽ ഉണ്ടെന്നു കണ്ടു. ഇത് കട്ടൻ ചായയും ഗ്രീൻ ടീയും ഊർജ്ജത്തിന്റെ ചയാപചയത്തെ എങ്ങനെ മാറ്റം വരുത്തുന്നു എന്ന് വിശദീകരിക്കാൻ കഴിയും.

രണ്ടു ചായയുടെയും ഗുണങ്ങൾ നിരോക്സീകാരികൾ നൽകുന്ന പ്രയോജനങ്ങൾക്കും അപ്പുറമാണെന്നും പഠനം പറയുന്നു. രണ്ടു ചായയ്ക്കും ഉദരത്തിലെ സൂക്ഷ്മാണുക്കളിൽ (gut microbiome) ശക്തമായ സ്വാധീനമുണ്ട് എന്ന് പഠനത്തിനു നേതൃത്വം നൽകിയ യു സി എൽ എ സെന്റർ ഫോർ ഹ്യൂമൻ ന്യൂട്രീഷൻ ഡയറക്ടറായ ഷാപോപിങ് ലി പറയുന്നു.

Read More : Health and Fitness, Fitness Magazine