Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെയിറ്റ് ലിഫ്റ്റിങ് വഴി മാത്രം കുറച്ചത് 45 കിലോ; ഇത് ഇന്‍സ്റ്റഗ്രാമില്‍ താരമായ സിയാന്‍ റയാൻ നൽകുന്ന ഫിറ്റ്നസ് ടിപ്സ്

siyan-ryan

രണ്ടു വർഷം മുന്‍പ് കാമുകനുമായി പിരിയുമ്പോള്‍ 26കാരി സിയാന്‍ റയാന്‍ ഒരിക്കലും കരുതിയിരുന്നില്ല അത് തന്റെ ജീവിതവീക്ഷണം തന്നെ മാറ്റിമറിക്കാന്‍ പോകുകയാണെന്ന്. പ്രണയം തകര്‍ന്ന വിഷാദത്തില്‍ പക്ഷേ വീട്ടിനുള്ളില്‍ അടച്ചിരിക്കാന്‍ റയാന്‍ തയാറല്ലായിരുന്നു. അത് കൂടുതല്‍ വിഷാദാവസ്ഥയിലേക്ക് തള്ളിയിടുമെന്നു അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു മാറ്റത്തിന് വേണ്ടിയാണ് റയാന്‍ ജിമ്മിലേക്ക് പോകാന്‍ തീരുമാനിച്ചത്.

 തന്റെ അമിതവണ്ണത്തെ പരിഹസിച്ച കാമുകനോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു ആ തീരുമാനം. 

കാരണം ഇരുപത്തിയാറുകാരിയായ റയാന്റെ ഭാരം അന്ന് 80 കിലോയ്ക്ക് മുകളിലായിരുന്നു. പൊണ്ണത്തടി കാരണം ശരീരഭംഗി നഷ്ടപെട്ട അവസ്ഥയിലായിരുന്നു അന്നവള്‍. ജിമ്മിലെത്തിയ ആദ്യ ദിവസങ്ങളില്‍ സാധാരണ എല്ലാവരെയും പോലെ കാര്‍ഡിയോ വ്യായമങ്ങള്‍ക്കാണ് റയാനും പ്രാധാന്യം നല്‍കിയത്. ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജിംനേഷ്യത്തില്‍ രാത്രിസമയത്തായിരുന്നു പൊയ്കൊണ്ടിരുന്നത്. ആരും തന്നെയും തന്റെ രൂപത്തെയും കാണരുത് എന്നവള്‍ അന്നൊക്കെ ആഗ്രഹിച്ചിരുന്നു.

കാര്‍ഡിയോ എക്സര്‍സൈസുകളും ട്രഡ്മില്‍ നടത്തവും എല്ലാമായി ആദ്യത്തെ കുറെ നാളുകള്‍ റയാന്‍ കഴിച്ചുകൂട്ടി. അധികം വൈകാതെ അവൾക്ക് അതില്‍ മടുപ്പായി. അങ്ങനെയാണ് കാര്‍ഡിയോ എക്സര്‍സൈസുകള്‍ വിട്ടവള്‍ വെയിററ് ലിഫ്റ്റിങിലും പ്രതിരോധക്ഷമത കൂട്ടുന്ന വ്യായാമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ഇത് ശരിക്കും റയാന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു.

വെയിറ്റ് ലിഫ്റ്റിങ് പരിശീലിച്ചതു വഴി റയാന്‍ കൂടുതല്‍ ഉന്മേഷവതിയായി, ഒപ്പം ഫിറ്റും. ക്രമേണ ഭാരം നന്നായി കുറയാന്‍ തുടങ്ങി. ആകാരസൗന്ദര്യം നഷ്ടപ്പെട്ട അവളുടെ ശരീരം മനോഹരമാകാന്‍ തുടങ്ങിയാതോടെ റയാനു കൂടുതല്‍ ആത്മവിശ്വാസമായി. വ്യായാമങ്ങള്‍ക്ക് ഒപ്പം മികച്ച ഡയറ്റ് കൂടി പരീക്ഷിച്ചതോടെ കാര്യങ്ങള്‍ അവളുടെ വഴിക്ക് വന്നുതുടങ്ങി. 45 കിലോയോളമാണ് റയാന്‍ ഇങ്ങനെ കുറച്ചത്.

എന്നാല്‍ ഇതിനായി തനിക്ക് പ്രിയപ്പെട്ട ഭക്ഷണമൊന്നും ഉപേക്ഷിക്കേണ്ടി വന്നില്ലെന്ന് റയാന്‍ പറയുന്നു. 

പ്രോട്ടീനും ഫാറ്റും അടങ്ങിയ സമീകൃതഭക്ഷണക്രമം ആണ് റയാന്‍ കഴിച്ചത്. അതും കൃത്യമായ അനുപാതത്തില്‍.അതുകൊണ്ടുതന്നെ പ്രിയപ്പെട്ട പിസ്സ പോലും ഉപേക്ഷിക്കേണ്ടി വന്നില്ലെന്നു റയാന്‍ അഭിമാനത്തോടെ പറയുന്നു.  

വെയിറ്റ് ലിഫ്റ്റിങ് പോലുള്ള വ്യായാമങ്ങള്‍ പരിശീലിക്കാന്‍ തുടങ്ങിയാല്‍ സത്യത്തില്‍ കൂടുതല്‍ കലോറി ആവശ്യമാണ്. കാരണം മാംസപേശികൾ വികസിക്കുന്നതോടെ ശരീരത്തില്‍ കൂടുതല്‍ മെറ്റബോളിസം നടക്കും. അതിനാൽ കൂടുതല്‍ കലോറി ആവശ്യമാണെന്ന് റയാന്‍ പറയുന്നു. 

'വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്നു പിന്മാറരുത്‌, എല്ലാ ദിവസവും നിങ്ങൾക്ക് നല്ലതാകില്ല പക്ഷേ ഒന്നോർക്കുക ചീത്തദിവസങ്ങള്‍ നിങ്ങൾക്ക് ഭാവിയില്‍ സമ്മാനിക്കാന്‍ പോകുക നല്ല ദിനങ്ങളെ ആയിരിക്കും'. ഇന്‍സ്റ്റാഗ്രാമില്‍ തന്നെ ഫോളോ ചെയ്യുന്ന  35000 ആരാധകര്‍ക്ക് വേണ്ടി റയാനു നല്‍കാനുള്ള ഉപദേശവും ഇതാണ്.

Read More : Fitness Tips