Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്ടെന്ന് മെലിയാൻ മിലിട്ടറി ഡയറ്റിങ്

military-dieting

പല തരത്തിലുള്ള ഡയറ്റിങ്ങിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ മിലിട്ടറി ഡയറ്റിങ് എന്നു കേട്ടിട്ടുണ്ടോ?  തെറ്റിദ്ധരിക്കേണ്ട. പേരിൽ സൂചിപ്പിക്കുന്നതുപോലെ ഈ ഡയറ്റിങ്ങിന് പട്ടാളക്കാരുമായി ബന്ധമില്ല. എന്നാൽ പട്ടാളക്കാരുടെ ജീവിതരീതിയുമായി ചില സാദൃശ്യങ്ങളുണ്ടെന്നുമാത്രം. 

∙വിവാഹമടുക്കാറാകുമ്പോൾ പെൺകുട്ടികളും ആൺകുട്ടികളും ഇത്തരത്തിൽ മിലിട്ടറി ഡയറ്റിങ് നടത്താറുണ്ടത്രേ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ മാത്രമേ മിലിട്ടറി ഡയറ്റിങ് നടത്താവൂ എന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. 

∙കഠിനമായ വ്യായാമമാണ് മിലിട്ടറി ഡയറ്റിങ്ങിന്റെ മുഖമുദ്ര. ദിവസവും മൂന്നു മണിക്കൂർ എങ്കിലും വ്യായാമത്തിനായി നീക്കി വയ്ക്കുക. പുഷ് അപ്, ഓട്ടം പോലുള്ള ശ്രമകരമായ അഭ്യാസങ്ങളാണ് ചെയ്യേണ്ടത്. ശരീരം നന്നയി വിയർക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

∙ഏറ്റവും പരിമിതമായ ആഹാരമാണ് ഈ കാലയളവിൽ കഴിക്കാവൂ. അന്നജം അടങ്ങിയ ഭക്ഷണം (ഉദാ. ചോറ്) പൂർണമായും ഒഴിവാക്കണം. പല തവണയായി വളരെ ചെറിയ അളവിൽ ഇടവിട്ടുമാത്രമേ കഴിക്കാവൂ. വിശപ്പ് തോന്നാതിരിക്കാൻ മാത്രമുള്ള ഭക്ഷണമേ അകത്താക്കാവൂ.

∙ധാരാളം വെള്ളം കുടിച്ച് വയർ നിറയ്ക്കുക എന്നതാണ് മറ്റൊരു മാർഗം. പച്ചക്കറികൾ ജ്യൂസ് ആക്കി കഴിക്കാം. പഴവർഗങ്ങൾ ഒഴിവാക്കണം. 

∙മധുരപലഹാരങ്ങൾ, അമിതമായി കാലറി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക. ജങ്ക് ഫുഡും ഫ്രൈ ഫുഡും തീരെ പാടില്ല

∙എല്ലാ ദിവസവും ശരീരഭാരം അളന്നു നോക്കുക. ദിവസവും ഭാരം കുറയുന്നതായി ഉറപ്പുവരുത്തുക. കുറയുന്നില്ലെങ്കിൽ ചിട്ടകൾ കുറച്ചുകൂടി കഠിനമാക്കുക

∙മേൽപ്പറഞ്ഞ കഠിനചിട്ടകൾ പിന്തുടരുമ്പോൾ ആരോഗ്യം കുറയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. ആവശ്യത്തിന് ഭാരം കുറഞ്ഞെന്നു തോന്നിയാൽ മിലിട്ടറി ഡയറ്റിങ് വിജയകരമായെന്നു പറയാം. നല്ല മനക്കരുത്ത് കൂടിയുണ്ടെങ്കിലേ മിലിട്ടറി ഡയറ്റിങ് സാധ്യമാകൂ. 

∙പട്ടാളച്ചിട്ടയിലുള്ള കഠിനമായ ഭക്ഷണക്രമീകരണത്തെയാണ് മിലിട്ടറി ഡയറ്റിങ് എന്നു പറയുന്നത്. ചെറിയ കാലയളവു കൊണ്ട് ശരീരത്തിലെ പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. 

Read More : Weight Loss Tips