നിന്നാൽ ഭാരം കുറയുമോ ?

നിങ്ങൾ ഇതു വായിക്കുന്നത് ഇരുന്നു കൊണ്ടാണോ, കിടന്നുകൊണ്ടാണോ? അതോ നിന്നു കൊണ്ടോ? ഇതൊക്കെ അറിഞ്ഞിട്ട് തനിക്കെന്താടോ കാര്യം എന്നു ചോദിക്കാൻ വരട്ടെ, അൽപ്പം കാര്യം ഇല്ലാതില്ല. പ്രത്യേകിച്ചും നിങ്ങൾ തടി കൂടിയ വ്യക്തിയാണെങ്കിൽ.

ഇരിക്കുന്നതിനു പകരം ദിവസം ആറു മണിക്കൂർ നിൽക്കുന്നത് ശരീരഭാരം കൂട്ടില്ല എന്നു മാത്രമല്ല ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഇരിക്കുന്നതിനെക്കാള്‍ കൂടുതൽ കാലറി കത്തിച്ചു കളയാൻ നിൽക്കുന്നതു കൊണ്ടാകുമോ എന്നാണ് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പരിശോധിച്ചത്.

1184 ഗവേഷകർ പങ്കെടുത്ത 46 പഠനങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ഇവരിൽ 60 ശതമാനവും 33 വയസ്സുള്ള പുരുഷന്മാരായിരുന്നു. ഇവരുടെ ശരാശരി ശരീരഭാരം 65 കി. ഗ്രാമും ബോഡിമാസ് ഇൻഡക്സ് 24 കി ഗ്രാം സ്ക്വയർ മീറ്ററും (24 Kg/M2) ആയിരുന്നു.

നിൽക്കുന്നത് കാലറി കത്തിച്ചു കളയുക മാത്രമല്ല പേശികളുടെ പ്രവർത്തനം ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നു പഠനത്തിൽ കണ്ടു. നിൽക്കുക എന്നു പറയുമ്പോഴും വെറുതേ നിൽക്കുകയല്ല, ചെറിയ ചലനങ്ങൾ നടത്താറുണ്ട്. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ഉണ്ടാകുന്ന ഊർജ്ജ ഉപഭോഗത്തിലെ വ്യത്യാസം പഠനത്തിൽ കണ്ടതിലും ഏറെയാണെന്ന് ഗവേഷകനായ പ്രൊഫസർ ലോപ്പസ് ജിമെൻസ് പറയുന്നു.

ഇരിക്കുന്നതിനു പകരം നിൽക്കുമ്പോള്‍ അങ്ങോട്ടോ ഇങ്ങോട്ടോ നടക്കുകയും ചെറിയ തോതിൽ ഭാരം ഉയർത്തുകയും, ചെറിയ ആവശ്യങ്ങൾക്കുവേണ്ടി മുന്നോട്ടോ പുറകോട്ടോ ചുവടു വയ്ക്കുകയും ചെയ്യാറുണ്ട്. ഇരിപ്പ് കുറയുമ്പോൾ ശരീരഭാരം കൂടാതെ ഇരിക്കും.

മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ഇരിക്കുന്നത് ഒഴിവാക്കണം. അനങ്ങാതെ ഒരിടത്തിരിക്കുന്നതിലും ഏറെ ഗുണകരമാണ് നിൽക്കുന്നതും ചെറുതായി നടക്കുന്നതും പഠനം പറയുന്നു. ആയാസകരമല്ലാത്ത ശാരീരിക പ്രവർ‍‍‍‍ത്തനങ്ങളും ഏറെ ഗുണം ചെയ്യുമെന്നും ഗവേഷകർ പറയുന്നു.

Read More : Weight Loss Tips