Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടവയർ കുറയ്ക്കാൻ 5 വഴികൾ

belly-fat

കുടവയർ തിരുമ്മിനടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കുടവയർ നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവരും പാരമ്പര്യമായി പ്രമേഹസാധ്യത കൂടുതൽ ഉള്ളവരും വളരെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. 

അടിവയറ്റിലെ പേശികളോടു ചേർന്ന് അടിഞ്ഞുകൂടുന്ന ദുർമേദസ് നിങ്ങളുടെ പ്രമേഹനിലയിൽ അപകടകരമായ വ്യതിയായം ഉണ്ടാക്കുന്നു. പ്രമേഹരോഗികൾ കഴിക്കുന്ന മരുന്നുകളുടെ പ്രയോജനവും ഇത് നഷ്ടപ്പെടുത്തുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഹാരക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ  മതി.

∙ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുക. ഇത് ഭക്ഷണത്തോടുള്ള നിങ്ങളുടെ ആർത്തി കുറയ്ക്കുകയും അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണതയെ നിയന്ത്രിക്കുകയും ചെയ്യും.

∙ധാരാളം പയർവർഗങ്ങൾ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിനോക്കൂ. ഇത് ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കും. മാംസാഹാരത്തിനു പകരം പയർവർഗങ്ങൾ ദിവസേന കഴിച്ചാൽ മതി.

∙മുട്ട കഴിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും ഒരു മുട്ടയുടെ വെള്ള കഴിക്കുക. മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം കഴിച്ചാൽ മതി. കൊളസ്ട്രോൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമേ ഇത് കഴിക്കാവൂ.

∙പച്ചക്കറികൾ ധാരാളമായി കഴിക്കാൻ ശ്രമിക്കുക. സാലഡ് രൂപത്തിലും മധുരം ചേർക്കാത്ത ജ്യൂസ് രൂപത്തിലും വേണം കഴിക്കാൻ. നിറമുള്ള പച്ചക്കറികൾ പ്രമേഹരോഗികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

∙നട്സ് അധികമല്ലാത്ത അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. നട്സ് നിങ്ങൾക്കാവശ്യമായ പ്രോട്ടീൻ നൽകുന്നുവെന്നു മാത്രമല്ല നിങ്ങളുടെ അമിതവിശപ്പ് കുറയ്ക്കുകയും ചെയ്യും.

Read More : Fitness Tips