Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടി കുറയ്ക്കാൻ ഡെൻമാർക്കിലേക്കു പോയാലോ...

denmark

വിരുന്നെത്തുന്ന വിദേശികളോടു ഡെന്മാർക്കുകാർ പറയും, ഇഷ്ടം പോലെ ശ്വസിച്ചോളൂ! വേറെ ഏതു രാജ്യത്തു ചെന്നാലും കിട്ടില്ല ഇത്ര ഫ്രഷ് ഓക്സിജൻ. 

ഇപ്പോൾ വൃത്തിയാക്കിയതു പോലെയുള്ള തെരുവുകൾ, പുകയും പൊടിയുമില്ലാത്ത അന്തരീക്ഷം, കുടവയറും പൊണ്ണത്തടിയുമില്ലാത്ത ജനങ്ങൾ – ഒപ്പം എത്ര വിളമ്പിയാലും തീരാത്ത ആതിഥ്യ മര്യാദയും. തെരുവിലൂടെ വെറുതെ ഒന്നു ചുറ്റി നടന്നാൽ മതി, ഇടയ്ക്കിടെ പെയ്യുന്ന കുളിർ മഞ്ഞിനൊപ്പം സന്തോഷത്തുള്ളികളും  അനുഭവിച്ചറിയാം.

അമിത ജോലി എന്നൊരു വാക്കേയില്ല ഇവിടെ. എല്ലാവരും അവധി ആസ്വദിക്കുന്നു, മികച്ച സാമൂഹികബന്ധങ്ങൾ ഉറപ്പാക്കുന്നു, പിന്നെ ഉത്തരവാദിത്തത്തോടെ പ്രകൃതിയെ സംരക്ഷിക്കുന്നു.

സൈക്കിൾ 

കാറുകളുടെ ഇരട്ടി വരും ഇവിടെ സൈക്കിളുകളുടെ എണ്ണം. വിദ്യാർഥികൾ മുതൽ ഭരണാധികാരികൾ വരെ സൈക്കിളിൽ. എല്ലായിടത്തും സൈക്കിൾ സഞ്ചാരപാതകൾ. റോഡിൽ പുകയില്ല, ചീറിപ്പായലില്ല, ഹോണടിയില്ല. ഗ്രാമപ്രദേശങ്ങളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചാലും ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കാണാൻ കിട്ടിയേക്കില്ല.  42,931 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ആകെയുള്ളത് 57.5 ലക്ഷം ആളുകൾ മാത്രം.

വെള്ളം 

ശുദ്ധീകരിച്ച കുപ്പിവെള്ളം തേടി കടകൾ കയറിയിറങ്ങേണ്ട. ഏതു പൊതു ടാപ്പ് തുറന്നാലും കിട്ടുന്നത് ഒന്നാന്തരം ശുദ്ധജലം. പൊതു ഇടങ്ങളിലെല്ലാമുണ്ട് വാട്ടർ എടിഎം. പണമെടുക്കുന്ന എടിഎം പോലെ തന്നെ. കാർഡ് സ്വൈപ്പ് ചെയ്ത് കുപ്പിയിൽ വെള്ളം ശേഖരിക്കാം. മഞ്ഞും മഴയുമായി വർഷം മുഴുവൻ വെള്ളമുണ്ടെങ്കിലും വെള്ളത്തിനു രണ്ടു തരം നികുതി കൊടുക്കണം. എടുക്കുന്ന വെള്ളത്തിനു കൂടാതെ അതിൽ എത്ര വെള്ളം ഉപയോഗിച്ചോ അതിനും കൊടുക്കണം പ്രത്യേകം നികുതി. നികുതി എത്ര പിരിച്ചാലും ആർക്കും പരിഭവമില്ല. 

ഒരു വർഷത്തെ പ്രസവാവധി, എല്ലാവർക്കും സൗജന്യ ചികിൽസ, വിദ്യാഭ്യാസം, വിരമിക്കൽ ആനുകൂല്യം തുടങ്ങി എല്ലാം സർക്കാർ നൽകും. 

 ജൈവ കൃഷി 

കണ്ണെത്താത്ത ദൂരത്തോളം കൃഷിയിടങ്ങളാണു ഡെൻമാർക്കിൽ.  ജലസ്രോതസുകൾക്കു സമീപം രാസവളപ്രയോഗം നടത്തരുതെന്നാണു നിയമം. രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവർക്കു സർക്കാർ വക പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്. 

പ്ലാസ്റ്റിക്കിനു പിഴ 

ഷോപ്പിങ് നടത്തിയാൽ ഉപയോഗിക്കേണ്ടത് അവർ തരുന്ന പ്ലാസ്റ്റിക് ബാഗ് മാത്രം. നമ്മുടെ കട്ടികുറഞ്ഞ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചാൽ ഒന്നാന്തരം പിഴ കിട്ടും. 

 ക്രിസ്മസ് ട്രീ 

പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ എന്നൊരു സാധനം തന്നെ ഇവിടെയില്ല. വഴിയോരത്തെല്ലാം കുടചൂടി നിൽക്കുന്ന കോണിഫെറസ് മരങ്ങളുടെ ഭംഗി. പ്രകൃതി തന്നെ ഇത്ര മനോഹരമായ ക്രിസ്മസ് ട്രീ ഒരുക്കുമ്പോൾ പിന്നെന്തിനു പ്ലാസ്റ്റിക് മരങ്ങൾ. 

ഡെന്മാർക്കിലെ സന്തോഷ വിദഗ്ധൻ മെയ്ക് വൈകിങ് കണ്ടുപിടിച്ച വാക്ക്. hoo-gah എന്ന് ഉച്ചാരണം.

ജീവിതം ആസ്വദിക്കുക, ആരോഗ്യം  സംരക്ഷിക്കുക, പ്രകൃതിയെ കാക്കുക തുടങ്ങി പല അർഥങ്ങളാണിതിന്. ചുരുക്കത്തിൽ ‘സന്തോഷം ഉറപ്പാക്കുക’ എന്നർഥം.

Read More : Fitness Tips

related stories