Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യരഹസ്യം പങ്കുവയ്ക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി ബിപാഷ

bipasha-basu

ആരോഗ്യകാര്യത്തിലും സൗന്ദര്യകാര്യത്തിലും അതീവശ്രദ്ധാലുവാണ് ബോളിവുഡ് താരം ബിപാഷ ബസു. വടിവൊത്ത ശരീരം തന്നെയാണ് ബിപാഷയെ ശ്രദ്ധേയയാക്കുന്നത്. ആരോഗ്യവും  ശരീരഭംഗിയും കാക്കാന്‍ എന്തു പ്രയത്നവും ചെയ്യാന്‍ ബിപാഷ തയാറാണ്. ഇപ്പോഴിതാ ആരാധകര്‍ക്കു വേണ്ടി പുതിയൊരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി വന്നിരിക്കുകയാണ് ബിപാഷ. ഇതുവഴി ഫിറ്റ്‌നസ് രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയാണ്  ലക്ഷ്യം. 

ബിപാഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അധികവും ഫിറ്റ്‌നസ് തന്ത്രങ്ങളും ടിപ്പുകളും പങ്കുവയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് ആരാധകര്‍ക്കു വേണ്ടി ഒരു പ്ലാറ്റ്ഫോം തയാറാക്കാന്‍ ബിപാഷ ഒരുങ്ങുന്നത്. എല്ലാം ഒരു വിരല്‍ തുമ്പില്‍ ലഭിക്കും എന്നത് തന്നെയാണ് ഇതിന്റെ മെച്ചം. 

ഫിറ്റ്‌നസ് ഡിവിഡികളും ബിപാഷ ഇറക്കിയിട്ടുണ്ട്. കാലം മാറുന്നതനുസരിച്ചു പുതിയ മാര്‍ക്കറ്റ്‌ തന്ത്രങ്ങള്‍ കണ്ടെത്താന്‍ കൂടിയാണ് ബിപാഷയുടെ ഈ സംരംഭം. 

പല ശരീരഘടനഉള്ളവരെ എങ്ങനെ ഫിറ്റാക്കാം എന്നാണ് ബിപാഷയുടെ ഈ പ്ലാറ്റ്ഫോം പറയുന്നത്. എല്ലാത്തരം ആളുകള്‍ക്കും ഇവിടെ നിന്നും ഫിറ്റ്‌നസ് ടിപ്പുകള്‍ പഠിക്കാം. വര്‍ക്ക്‌ഔട്ടുകള്‍ മാത്രമല്ല ആരോഗ്യവും ഫിറ്റ്‌നസ്സും എങ്ങനെ സ്വന്തമാക്കാമെന്ന് ലളിതമായി പറഞ്ഞു നല്‍കുന്നതാണ് ഈ 360 ഡിഗ്രി പ്ലാറ്റ്ഫോം എന്ന് ബിപാഷ പറയുന്നു. നല്ല ചിന്തകളും എപ്പോഴും സന്തോഷമായിരിക്കുന്നതും ആരോഗ്യത്തെയും സൗന്ദര്യത്തെയും കൂടുതല്‍ നന്നാക്കുമെന്നാണ് ബിപാഷയുടെ അഭിപ്രായം.

Read More : Health and Fitness