Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം വിഡിയോയിലാക്കി മോദി; കോഹ്‌ലിക്ക് മറുപടിയും കുമാരസ്വാമിക്കു വെല്ലുവിളിയും

narendra-modi-fitness-challege പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച വ്യായാമ വിഡിയോയിൽനിന്ന്.

രാജ്യം ഏറ്റെടുത്ത ഫിറ്റ്നസ് ചലഞ്ചിൽ കർണാടക മുഖ്യമന്ത്രി എച്ച്. ‍ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നു രാവിലെ ട്വിറ്ററിൽ പങ്കുവെച്ച വ്യായാമ വി‍ഡിയോടൊപ്പമാണ് മോദിയുടെ വെല്ലുവിളി. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ ‍ചലഞ്ചാണ് മോദി ഏറ്റെടുത്തത്.

‘എന്റെ പ്രഭാത വ്യായാമത്തിലെ ചില നിമിഷങ്ങൾ. യോഗയ്ക്കു പുറമെ പ്രകൃതിയുടെ പഞ്ചഭൂതങ്ങളായ ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നിവയിൽ നിന്നു ച്രചോദനം ഉൾക്കൊണ്ട് ഞാൻ സവാരിയും ചെയ്യാറുണ്ട്. ഇതു തീർത്തും ഉണർവ്വും ഓജസ്സും നൽകുന്നതാണ്’ മോദി ട്വിറ്ററിൽ കുറിച്ചു.

കുമാരസ്വാമിക്കു പുറമെ കോമൺവെൽത്ത് മെഡൽ ജോതാവ് മനിക ബത്രയേയും നാൽപ്പതിനു മുകളിൽ പ്രായമുള്ള ഐപിഎസ് ഉദ്യോഗസ്ഥരെയും മോദി വെല്ലുവിളിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോറാണ് ഫിറ്റ്നസ് ചലഞ്ചിനു തുടക്കമിട്ടത്.