Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോഡിബിൽഡേഴ്സ് പൈനാപ്പിൾ കഴിച്ചാൽ?

pineapple

ബോഡിബിൽഡ‌ിങ്ങിനു വേണ്ടി ശ്രമിക്കുന്നവർ‌ക്ക് ഏറ്റവും പ്രധാനം അവരുടെ ഭക്ഷണരീതി ആണ്. ചിക്കൻ ബ്രസ്റ്റ് തവിടുള്ള അരി, പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം, മുട്ടയുടെ വെള്ള ഇവയെല്ലാം ആകും അധികം പേരും കഴിക്കുക. എന്നാല്‍ പൈനാപ്പിൾ ഇവർക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണ് എന്നറിയാമോ? ജീവകങ്ങളും, ധാതുക്കളും ധാരാളം ഉള്ള രുചികരമായ ഈ ഫലം ബോഡിബിൽഡിങ്ങ് ചെയ്യുന്നവർക്ക് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കും. 

ഒരു കപ്പ് പൈനാപ്പിളിൽ ഏതാണ്ട് 145 ഗ്രാം അന്നജം അടങ്ങിയിട്ടുണ്ട്. ഇത് ഒരു ഹോൾവീറ്റ് ബ്രെഡിലോ അരക്കപ്പ് ഓട്സിലോ അടങ്ങിയ അന്നജത്തിനു തുല്യമാണ്. ബോഡിബിൽഡിങ്ങ് ഡയറ്റിൽ അന്നജം അഥവാ കാർബോഹൈഡ്രേറ്റിന് പ്രധാനപ്പെട്ട പങ്കുണ്ട്. ഭാരം കൂട്ടാനാണെങ്കിലും കുറയ്ക്കാനാണെങ്കിലും അന്നജം ആവശ്യമാണ്. 

പൈനാപ്പിളിൽ ബ്രൊമെലേയ്ൻ എന്ന ആന്റി ഇൻഫ്ലമേറ്ററി എൻസൈം ഉണ്ട്. ഈ ആന്റി ഇന്റഫ്ലമേറ്ററി ഗുണങ്ങൾ ബോഡിബിൽഡേഴ്സിന് വളരെയധികം പ്രയോജനകരമാണ്. ഇത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ മാംസ്യ (protein) തന്മാത്രകളെ വിഘടിപ്പിക്കാനും സഹായിക്കുന്നു. മിക്ക ബോഡിബിൽഡിങ്ങ് ഡയറ്റുകളും പ്രോട്ടീൻ ധാരാളം അടങ്ങിയതിനാൽ ഇതുപ്രധാനമാണ്.

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ വർക്കൗട്ടിനുശേഷം ഉയർന്ന ഗ്ലൈസെമിക് ഇൻഡെക്സുള്ള അന്നജം കഴിക്കാം. അന്നജം അടങ്ങിയ ഏതെങ്കിലും പാനീയത്തോടൊപ്പം  ധാരാളം പഞ്ചസാര അടങ്ങിയ പൈനാ പ്പിളോ അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസോ കുടിക്കാം. എന്നാണ് പോഷകവിദഗ്ധർ പറയുന്നത്. 

പൈനാപ്പിളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വളരെ പെട്ടെന്ന് ദഹിക്കും. വർക്കൗട്ടിനുശേഷം പൈനാപ്പിൾ ജ്യൂസ്, ബദാം, വാൾനട്ട് മുതലായവ ചേർത്ത പ്രോട്ടീൻ ഷേക്കിനോടൊപ്പം കുടിക്കുന്നത് പേശികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Read More : Fitness Magazine