Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മൾ കാണുന്ന ആളല്ല നിമിഷ; അറിയാം ആ ഫിറ്റ്നസ് സീക്രട്ടുകൾ

nimisha Image Courtesy : Facebook

വണ്ടർഫുള്ളി എനർജെറ്റിക്– നിമിഷയെ നമുക്ക് ഇങ്ങനെ വിളിക്കാം. പനിയും ചുമയും ഉണ്ടായിട്ടും രാവിലെ സ്റ്റുഡിയോയിലേക്കു നിമിഷ കയറി വന്നത് നിറഞ്ഞ പുഞ്ചിരിയോെടയാണ്. ചുമ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നെങ്കിലും കവർ ഷൂട്ടിനിെട അതിന്റെ ഒരു മുഷിവും നിമിഷയുെട മുഖത്ത് കണ്ടില്ല.

മുംബൈയിലാണെങ്കിലും

മുംബൈ മഹാനഗരത്തിലാണ് ഞാൻ വളർന്നതെങ്കിലും പുരികം എടുക്കാനല്ലാതെ ബ്യൂട്ടി പാർലറിൽ േപായിട്ടില്ല. എന്റെ സൗന്ദര്യസംരക്ഷണമൊക്കെ അമ്മയുെട ഡ്യൂട്ടിയാണ്. മുടിയിൽ നാടൻ രീതികളൊക്കെ അമ്മ െചയ്തു തരും. മുട്ട, ഉലുവ വെള്ളത്തിൽ കുതിർത്ത് അരച്ച് മുടിയിൽ േതയ്ച്ചു തരും. പിന്നെ കറിവേപ്പില ഇട്ട് കാച്ചിയ എണ്ണയും. സമയം കിട്ടുമ്പോഴൊക്കെ അമ്മ നിർബന്ധിച്ച് പിടിച്ചിരുത്തി മുടിയിൽ ഒായിൽ മസാജ് െചയ്തു തരും. ഷാംപൂ ഉപയോഗിക്കും. പക്ഷേ ആയുർവേദ ഷാംപൂ മാത്രം. കണ്ടീഷനർ േതയ്ക്കാറില്ല.

‘ഈട’ സിനിമയുെട ഷൂട്ടിങ് മൈസൂരുവിൽ ഉണ്ടായിരുന്നു. അവിടത്തെ വെള്ളം കാരണം മുടി മുഴുവൻ ചീത്തയായി. അതുെകാണ്ടു മാത്രം അടുത്തിടെ െകരാറ്റിൻ ട്രീറ്റ്മെന്റ് െചയ്തു.

സെൻസിറ്റീവ് ചർമം

എന്റെ സ്കിൻ ഭയങ്കര സെൻസിറ്റീവ് ആണ്. ഞാൻ മേക്കപ്പ് ഉപയോഗിക്കാറില്ല. ആദ്യത്തെ രണ്ടു സിനിമകളിലും എന്റെ കഥാപാത്രങ്ങൾക്ക് മേക്കപ്പിന്റെ ആവശ്യമില്ലായിരുന്നു. അതു കഴിഞ്ഞ് ചില പ്രോഗ്രാമുകൾക്കു വേണ്ടി മേക്കപ് െചയ്തപ്പോൾ മുഖത്ത് െചറിയ അലർജി വന്നു. എന്നാൽ രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ അതു മാറി.

പുരികം എന്റെ ഫേവറിറ്റ്

മുഖത്ത് എനിക്ക് ഏറ്റവും ഇഷ്ടം പുരികമാണ്. നല്ല കട്ടിയുള്ള, കൂട്ടു പുരികമാണ്. ഒരിക്കൽ പാർലറിൽ േപായി ത്രെഡ് െചയ്തപ്പോൾ പുരികത്തിന്റെ വീതി ഭയങ്കരമായി കുറച്ചു. അന്നു ഞാൻ ഒരുപാട് കരഞ്ഞു. പാർലറിൽ നിന്നു തുടങ്ങിയ കരച്ചിൽ വീട്ടിൽ വന്നുകഴിഞ്ഞും തീർന്നില്ല. പിന്നീട് നാല് അഞ്ച് മാസത്തേക്ക് പുരികത്തിൽ െതാട്ടില്ല.

െതാണ്ടിമുതലിൽ 26 വയസ്സുള്ള യുവതിയായിട്ടാണ്. അതിനായി വണ്ണം വയ്ക്കാൻ പറഞ്ഞു. നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങി. പക്ഷേ ഷൂട്ടിങ് തുടങ്ങിയപ്പോഴും കാര്യമായി വണ്ണം ഒന്നും വച്ചില്ല. കഴിച്ച ഭക്ഷണം ശരീരത്തിൽ കണ്ടുതുടങ്ങിയത് രണ്ടാമത്തെ സിനിമയായ ഈടയുെട സമയത്താണ്. ഇപ്പോൾ വണ്ണമെല്ലാം കുറച്ചിട്ടുണ്ട്. എനിക്കു വണ്ണം കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിച്ചാൽ മതി. അതും അമ്മ നോക്കും. ജിമ്മിൽ േപാകുന്ന പരിപാടി ഇല്ല. ഇഷ്ടഭക്ഷണം പൂർണമായി ഉേപക്ഷിച്ചു െകാണ്ടുള്ള ഡയറ്റൊന്നും പറ്റില്ല. പക്ഷേ കഥാപാത്രത്തിനുവേണ്ടി വണ്ണം കുറയ്ക്കണമെങ്കിൽ അതിനും എനിക്കു മടിയില്ല. നാടൻ ഭക്ഷണമാണ് ഏറ്റവും ഇഷ്ടം. മീൻ ആണ് ഫേവറേറ്റ്. കറിയായാലും പൊരിച്ചതായാലും. മീൻ എങ്ങനെ കിട്ടിയാലും കഴിക്കും. തട്ടുകടയിൽ നിന്നു ഭക്ഷണം കഴിക്കാനൊക്കെ ഇഷ്ടമാണ്.

ഞാൻ ബ്ലാക് െബൽറ്റാണ്

തായ്ക്വാൻഡോയിൽ ബ്ലാക്ക് െബൽറ്റാണ് ഞാൻ. നഴ്സറിയിലായിരുന്നപ്പോൾ പഠിച്ചു തുടങ്ങിയതാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബ്ലാക്ക് െബൽറ്റ് കിട്ടി. സ്പോർട്സിലും ആക്റ്റീവ് ആയിരുന്നു. വോളിബോൾ, ഫുട്േബാൾ ടീമുകളുെട ക്യാപ്റ്റൻ ആയിരുന്നു. പിന്നെ ഒാട്ടം, നീന്തൽ, സ്കെയിറ്റിങ് തുടങ്ങിയവയിലെല്ലാം സജീവമായിരുന്നു. സ്പോർട്സിൽ ആക്റ്റീവ് ആയതുെകാണ്ടാകാം

ശരീരം നല്ല ഫിറ്റ് ആയിരുന്നു. നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും കളിക്കും. മത്സരങ്ങൾക്കൊക്കെ പങ്കെടുക്കുമായിരുന്നു.

സിനിമ എന്റെ പാഷൻ

എനിക്കു മാറ്റണമെന്നു തോന്നിയിട്ടുള്ള എന്റെ സ്വഭാവം േദഷ്യമാണ്. പെട്ടെന്നു േദഷ്യം വരും. അതു േദഷ്യപ്പെട്ടു തീർക്കും. േദഷ്യം വന്നാൽ നിയന്ത്രിക്കാൻ പറ്റില്ല. പക്ഷേ അമ്മ, അച്ഛൻ, േചച്ചി തുടങ്ങിയ എന്റെ അടുത്ത ആളുകളോടേ േദഷ്യം കാണിക്കാറുള്ളൂ.

ഒഴിവുസമയം കിട്ടിയാൽ മുറിയിൽ ഇരിക്കാനാണ് ഇഷ്ടം. ചിലപ്പോൾ അവിെട ഇരുന്നു പാട്ട് കേൾക്കും, വരയ്ക്കും, എഴുതും, വായിക്കും. എന്റേതായ സ്വകാര്യ ഇടം വേണം. ഷൂട്ടിങ് ഒരിക്കലും പ്രയാസമുള്ളതായി േതാന്നിയിട്ടില്ല. ഭയങ്കര ഇഷ്ടമാണ്. പുലർച്ചെ മൂന്നു മണിക്ക് എണീറ്റ് കരഞ്ഞ് അഭിനയിക്കാൻ പറഞ്ഞാലും ഞാൻ െറഡിയാണ്.

Read More