Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കണോ; ഉറങ്ങാൻ പോകും മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ മതി

over-weight

ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണ നിയന്ത്രണവും വ്യായാമവും മാത്രം മതിയോ ? ജീവിതശൈലിയിൽ ചില്ലറ മാറ്റം വരുത്തിയാൽ സുഖകരമായ ഉറക്കവും സൗഖ്യവും ലഭിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സാധിക്കും.  ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നത് നിരന്തരമായി ശീലിക്കേണ്ട ഒരു പ്രക്രിയയാണ്. കുറച്ചു ദിവസം എല്ലാം ചിട്ടയായി ചെയ്യും. പിന്നീട് വീണ്ടും എല്ലാ ക്രമങ്ങളും തെറ്റിച്ച് തോന്നിയതുപോലെയുള്ള ദിനചര്യകൾ തുടർന്നു പോകുന്നവരാണ് അധികവും എന്നാൽ നിങ്ങൾ ഒന്നു മനസ്സുവച്ചാൽ ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കാം. 

ആരോഗ്യകരമായ പ്രഭാതഭക്ഷണം, രാവിലെയുള്ള വ്യായാമം ഇതൊക്കെ ജീവിതശൈലിലൂടെ ഭാഗമാക്കാം ഒപ്പം രാത്രിയിൽ ഉറങ്ങാൻ കിടക്കും മുൻ‌പ് ചെയ്യേണ്ട ചില സംഗതികളുമുണ്ട്. നിങ്ങളെ ആരോഗ്യവാൻമാരാക്കാനും ശരീരം ഫിറ്റായി  നിലനിർത്താനും ചില കാര്യങ്ങൾ പ്രധാനമാണ്.

രാത്രി കിടക്കും മുൻമ്പ് പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങൾ അറിയാം. 

∙ പല്ലു തേക്കാം: പകൽസമയത്ത് കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾ ബ്രഷ് ചെയ്യാതെ ഉറങ്ങിയ ശേഷം രാവിലെ എണീറ്റ് പല്ലു തേച്ചിട്ട് യാതൊരു കാര്യവുമില്ല അത്താഴ ശേഷം നിർബന്ധമായും പല്ലു തേക്കണം ഇത് മോണരോഗങ്ങൾ തടയാനും പ്ലേക്ക് വരാതിരിക്കാനും പല്ലിൽ പോടുണ്ടാകാതിരിക്കാനും സഹായിക്കും.

∙ രാത്രി വൈകിയുള്ള കൊറിക്കൽ ഒഴിവാക്കാം: രാത്രി വൈകി എന്തെങ്കിലും കൊറിക്കുന്ന ശീലം ചിലർക്കുണ്ട്. അത് ഒഴിവാക്കുന്നതാകും ആരോഗ്യത്തിനു നല്ലത്. ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ പ്രവർത്തനത്തെ അത് താളം തെറ്റിക്കും. രാത്രി വൈകിയുള്ള ലഘുഭക്ഷണം കഴിപ്പ് ഹൃദ്രേ‍ാഗത്തിനും പ്രമേഹത്തിനും കാരണമാകുമെന്ന് 2017 ൽ മെക്സിക്കോ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സ്‍പെയിനിൽ നടത്തിയ മറ്റൊരു പഠനത്തിൽ രാത്രി പത്തുമണിക്കു ശേഷം അത്താഴം കഴിക്കുകയും ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാൻ കിടക്കുകയും ചെയ്യുന്നത് സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് അർബുദത്തിനും കാരണമാകുമെന്നും കണ്ടു. നാരുകൾ കൂടി ഉൾപ്പെട്ട സമീകൃത ഭക്ഷണം രാത്രി കഴിച്ച‍ാൽ രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്ന ശീലം ഒഴിവ‍ാക്കാം.

∙ മുഖം കഴുകാം : കിടക്കാൻ പോകും മുൻപ് മുഖം കഴുകാം. മേക്കപ്പ് ചെയ്യുന്ന വരാണെങ്കിൽ മേക്കപ്പ് കഴുകിക്കളയണം. 

∙ രാത്രി കാപ്പികുടി വേണ്ട: കാപ്പി കുടിച്ചാൽ ഉറക്കം വരാൻ പ്രയാസമാണ്. മാത്രമല്ല വൈകിയുള്ള കാപ്പി കുടി സർക്കാഡിയൻ റിഥത്തെയും വൈകിപ്പിക്കും. അങ്ങനെ ഉറക്കസമയവും ഉണരുന്ന സമയവും എല്ലാം വൈകും. 

∙ ഉറങ്ങാം ഒരേ സമയത്ത്: ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ കിടക്കണം. അവധി ദിവസങ്ങളിലും ഈ ശീലം മാറ്റേണ്ട.

∙ ശീലമാക്കാം ധ്യാനം: ധ്യാനവും എളുപ്പമുള്ള യോഗാസനവും ശീലമാക്കാം. ശവാസനം പോലുള്ളവ ചെയ്യുന്നത് എളുപ്പം ഉറങ്ങാൻ സഹായിക്കും ധ്യാനം മനസ്സിനെ ശാന്തമാക്കും.

∙ കുളിക്കാം ചെറുചൂടുവെള്ളത്തിൽ: കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. നല്ല ഉറക്കം ലഭിക്കും. കൂടാതെ പേശികളെയും നാഡികളെയും ഇത് വിശ്രാന്തമാക്കും.

∙ ശര‍ിയായ ഭക്ഷണം കഴിക്കാം: ബദാം, മഞ്ഞൾ ചേർത്ത പാൽ, വാൾനട്ട് ഇവയെല്ലാം നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഉറങ്ങാൻ പോകുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഇവ കഴിക്കുന്നതു ഗുണം ചെയ്യും.

∙ കുറച്ച് റിലാക്സ് ചെയ്യാം: ഉറങ്ങും മുൻപ് കുറച്ചു സമയം നിങ്ങൾക്കു സന്തോഷം നൽകുന്ന കാര്യം ചെയ്യാം. വായന ഇഷ്ടപ്പെടുന്നവർക്ക് വായിക്കാം. ചിത്രം വരയ്ക്കുകയോ സിനിമ കാണുകയോ ആണ് ഇഷ്ടമെങ്കിൽ അതു ചെയ്യാം. 

Read More : Health and Fitness Tips