ജിമ്മില്‍ പോയ ശേഷം എപ്പോള്‍ കുളിക്കണം?

ജിമ്മിൽ പോയി ആകെ ക്ഷീണിച്ചു തളര്‍ന്നു വന്നു കഴിഞ്ഞാല്‍ ഒന്നു കുളിച്ചു ഫ്രഷാകണമെന്നു തോന്നുന്നതില്‍ തെറ്റില്ല. വിയര്‍പ്പും ദുര്‍ഗന്ധവും മാറാനും ഒരുന്മേഷം ലഭിക്കാനും ഇതു നല്ലതാണ്. എന്നാല്‍ ദീര്‍ഘനേരത്തെ വര്‍ക്ക്‌ഔട്ടിനു ശേഷം ഉടനെ കുളിക്കാന്‍ പാടുണ്ടോ ? വര്‍ക്ക്‌ ഔട്ടിനു ശേഷം ഇരുപത് മിനിറ്റ് വിശ്രമിച്ചു കുളിക്കുന്നതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. എന്നാല്‍ പോയി വന്ന ഉടനെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കണം.  

ശരീരം വല്ലാതെ ചൂടായിരിക്കുന്ന സമയത്ത് ഒരിക്കലും കുളിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെയാണ് പുറത്തു പോയി വന്നാലും ഉടനെ പോയി കുളിക്കരുതെന്നു പറയുന്നത്. വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷം ശരീരം സാധാരണ ഊഷ്മാവിലേക്കു മടങ്ങി വരുന്നതു വരെ കാക്കണം.  

വര്‍ക്ക്‌ ഔട്ട്‌ ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ്‌ കൂടുക സ്വാഭാവികമാണ്. ഇത് സാധാരണനിലയിലെത്താനും വിശ്രമം ആവശ്യമാണ്. ഇതുകൊണ്ടാണ് ഇരുപത് മുതൽ മുപ്പത് മിനിറ്റ് വരെ കാത്തിരിക്കണമെന്നു പറയുന്നത്. വിശ്രമിക്കുന്നതിനൊപ്പം വെള്ളമോ ജ്യൂസോ കുടിക്കുകയും ചെയ്താൽ ജലാംശം നഷ്ടമാകാതിരിക്കാനും ഉപകരിക്കും. 

Read More : Fitness Magazine