Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കണോ; ദാ ഇവ രണ്ടും തമ്മിലുള്ള ദൈര്‍ഘ്യം കുറച്ചാല്‍ മാത്രം മതി

breakfast

വണ്ണം കുറയ്ക്കുക എന്നു ചിന്തിക്കുമ്പോൾത്തന്നെ മനസ്സില്‍ ഓടി എത്തുക കാലറി കുറഞ്ഞ ആഹാരം കഴിച്ചു വ്യായാമം ചെയ്യുക എന്നാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇതുമാത്രം മതിയോ? പോര, ആഹാരം കഴിക്കുന്ന സമയവും പ്രധാനം തന്നെ. 

അടുത്തിടെ ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍ ഇതു സംബന്ധിച്ച് ചില നിര്‍ണായകപഠനങ്ങള്‍ നടത്തിയിരുന്നു. പ്രാതലും അത്താഴവും തമ്മിലുള്ള സമയവ്യത്യാസം പോലും നിര്‍ണായകമാണ് എന്നാണു കണ്ടെത്തൽ. സറേ സര്‍വകലാശാലയിലെ പ്രഫസര്‍ ജോനാഥന്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് 13 പേരിൽ പത്താഴ്ച നീണ്ടു നിന്ന പഠനം നടത്തിയത്. ഇവരില്‍ ഏഴു പേര്‍ക്ക് ഡയറ്റ് പ്രകാരമുള്ള ഭക്ഷണം കൃത്യസമയത്തു നല്‍കി. ബാക്കി ആറുപേര്‍ക്ക് സാധാരണപോലെയുള്ള ഭക്ഷണവും. 

ഇവരുടെ ശാരീരികക്ഷമതയും ഭാരവും പരിശോധിച്ചിരുന്നു. കാലറി ഉള്ളിലെത്തുന്നതും ഫാറ്റ് എത്രത്തോളം പുറംതള്ളുന്നു എന്നതുമാണ്‌ ഈ പഠനത്തിലൂടെ മനസ്സിലാക്കിയത്. പഠനത്തിന്റെ അവസാനം ഇതില്‍ പങ്കെടുത്തവരുടെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ നില, ഫാറ്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ആദ്യഗ്രൂപ്പിലെ ആളുകള്‍ തങ്ങളുടെ ദിവസത്തിലെ ആദ്യ ആഹാരവും രാത്രിയിലെ ആഹാരവും തമ്മിലുണ്ടാകുന്ന സമയവ്യത്യാസം പരമാവധി കുറച്ചു കൊണ്ടായിരുന്നു പഠനത്തില്‍ പങ്കുചേര്‍ന്നത്‌. അതയത് രാത്രി പത്തു മണിക്ക് കഴിച്ചു ശീലിച്ചവര്‍ ഏഴു മണിക്ക് മുന്‍പ് അത്താഴം കഴിച്ചു. ഇത് ശരീരത്തിന് ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ദഹനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സഹായകമാകും. എന്നാല്‍ വൈകിയുള്ള ആഹാരം ഉറക്കസമയത്തും ശരീരത്തെ ആയാസത്തിലാക്കും. ഇതും വണ്ണം കൂട്ടാനും ഫാറ്റ് അടിയാനും കാരണമാകും എന്നാണ് ഗവേഷകര്‍ പറയുന്നത്.

Read More : Health and Fitness

related stories