Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശപ്പു നിയന്ത്രിക്കാതെ ഭാരം കുറയ്ക്കാന്‍ സാധിക്കുന്ന അദ്ഭുതമരുന്ന് വിപണിയിൽ

weight-loss

വിശപ്പു നിയന്ത്രിക്കാതെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അദ്ഭുതമരുന്ന് വിപണിയില്‍. ടെക്സസ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ മരുന്നിനു പിന്നില്‍‌. കൊഴുപ്പ് അലിയിച്ചു കളയുകയും അതേസമയം കൊളസ്ട്രോള്‍ നില ക്രമപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ഈ മരുന്നിന്റെ പ്രവര്‍ത്തനം.  വിശപ്പിനെ ഒരുതരത്തിലും ഈ മരുന്നg നിയന്ത്രിക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്.

എലികളില്‍ നടത്തിയ പരീക്ഷണം വിജയമായതോടെയാണ് ഗവേഷകര്‍ ഈ മരുന്നില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ തുടങ്ങിയത്. വൈകാതെ ഈ മരുന്നു വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

ആവശ്യത്തിലധികം ആഹാരം നല്‍കിയ എലികളിലായിരുന്നു പരീക്ഷണം. ധാരാളം ആഹാരം കഴിച്ചതോടെ ഇവ സാമാന്യം നല്ല തടിയന്മാരായിട്ടുണ്ടായിരുന്നു. ഈ 'ഫാറ്റ് ഫൈറ്റിങ് പില്‍' നല്‍കിയതോടെ ഇവയില്‍ ഉണ്ടായ മാറ്റം അദ്ഭുതാവഹമായിരുന്നു. അമിതവണ്ണം മൂലം അടിഞ്ഞ ഫാറ്റ് പത്തു ദിവസം കൊണ്ട് 30% ആയി കുറഞ്ഞു. അതേസമയം, എലികളിലെ ബ്ലഡ്‌ കൊളസ്ട്രോള്‍ നിലയും ഈ സമയം ക്രമപ്പെട്ടാണ് നിന്നത്. 

നിലവില്‍ പൊണ്ണത്തടി നിയന്ത്രിക്കാന്‍ ഏറ്റവും കൂടുതല്‍ ആളുകൾ ചെയ്യുന്നത് ബാരിയാട്രിക് ശസ്ത്രക്രിയയാണ്. അല്ലെങ്കില്‍ ഫാറ്റ് കുറയ്ക്കാനുള്ള മരുന്നുകള്‍. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഈ മരുന്ന് ഭാവിയില്‍ വലിയൊരു വിപ്ലവം തന്നെ ഉണ്ടാക്കുമെന്ന് ഈ പഠനത്തിനു നേതൃത്വം നല്‍കിയ സ്റ്റാന്‍ലി വാട്ടോവിച്ച് പറയുന്നു. 

ഹൃദ്രോഗം, ടൈ പ്പ് 2 ഡയബറ്റിസ് എന്നിവയില്‍ നിന്നെല്ലാം മോചനം നല്‍കാന്‍ ഒരുപക്ഷേ ഈ മരുന്നു കൊണ്ടു സാധിച്ചേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫാറ്റ് ടിഷ്യൂവിന്റെ വളര്‍ച്ച മറ്റു കോശങ്ങളെക്കാള്‍ വേഗത്തിലാണ്. മാത്രമല്ല അവയില്‍നിന്നു പുറത്തു വരുന്ന ഹോര്‍മോണുകള്‍ തന്നെയാണ് പലവിധ രോഗങ്ങള്‍ക്കു കാരണമാകുന്നതും. 

Read More : Weightloss Tips