Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആറു കൂട്ടം കഴിച്ചു ശരീരഭാരം കുറയ്ക്കാം

potato-carrot

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ശരിയായ ഭക്ഷണം, വ്യായാമം ഇവ മാത്രം പോരാ. നെഗറ്റീവ് കാലറി ഭക്ഷണങ്ങളും കഴിച്ചോളൂ. 'നെഗറ്റീവ്' എന്നു കേൾക്കുമ്പോൾ സംശയിക്കേണ്ട, കാലറി കുറഞ്ഞ ഭക്ഷണങ്ങൾ എന്നർഥം. മാത്രമല്ല ഈ ഭക്ഷണം ദഹിക്കുമ്പോൾ അവയിലടങ്ങിയതിലുമധികം കാലറി എരിച്ചു കളയുകയും ചെയ്യും. എന്നാൽ നെഗറ്റീവ് കാലറി ഭക്ഷണം മാത്രം കഴിക്കുന്നത് ആരോഗ്യകരമല്ല എന്ന് കൂടി അറിയുക. ആരോഗ്യമേകുന്ന മറ്റു ഭക്ഷണങ്ങളോടൊപ്പം താഴെ പറയുന്നവയും പരീക്ഷിക്കാം.  ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 നെഗറ്റീവ് കാലറി ഭക്ഷണങ്ങൾ

ആപ്പിൾ

apple

ആപ്പിളിൽ നാരുകൾ ധാരാമുണ്ടെങ്കിലും കാലറി കുറവാണ്. അതായത് 100 ഗ്രാം ആപ്പിളിൽ 50 കാലറി ! തൊലികളയാതെ കഴിക്കുന്നതാണ് നല്ലത്. ശരീരഭാരം കുറയ്ക്കാനും ദഹനത്തിനു സഹായകവുമായ പെക്ടിൻ ആപ്പിളിലുണ്ട്.

ബ്രൊക്കോളി

brocoli

നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതിനാൽ ബ്രോക്കോളിയെ സൂപ്പർ ഫുഡായി കരുതുന്നു. ക്രൂസിഫെറസ് പച്ചക്കറികളുടെ ഗണത്തിൽപ്പെടുന്ന ബ്രൊക്കോളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. 

തണ്ണിമത്തൻ

watermelon

തണ്ണിമത്തനിൽ ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിനു നല്ലതാണ്. കൂടാതെ തണ്ണിമത്തനിലുള്ള പോഷകങ്ങൾ രക്തചംക്രമണം വർധിപ്പിക്കുകയും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. 

ഉരുളക്കിഴങ്ങ്

potato

നല്ലൊരു നെഗറ്റീവ് കാലറി ഭക്ഷണണായ ഉരുളക്കിഴങ്ങ് വറുക്കാതെ വേവിച്ചു കഴിക്കുന്നതാണ് നല്ലത്. കാലറി കുറവുള്ള ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം, ജീവകം ബി 6, ജീവകം സി എന്നിവയുടെ ഉറവിടം കൂടിയാണ്.

ചീര

edible leaves

ചീരയിൽ കെ, എ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്

കാരറ്റ്

carrot-vegetable

നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, ജീവകം കെ എന്നിവയാൽ സമൃദ്ധമായ കാരറ്റിൽ 95 ശതമാനവും ജലാംശം അടങ്ങിയതാണ്. 100 ഗ്രാം കാരറ്റിൽ 14 കാലറി മാത്രമുളളതിനാൽ നല്ലൊരു നെഗറ്റീവ് കാലറി ഭക്ഷണവുമാണ്.