Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു മാസം കൊണ്ട് കുറച്ചത് 16 കിലോ; ഫിറ്റ്നസ് ടിപ്സുമായി അലിയ

alia-bhatt

17 –ാം വയസ്സിൽ സംവിധായകൻ കരൺ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയറി’ലേക്ക് ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ 67 കിലോ ആയിരുന്നു ബോളിവുഡ് താരം അലിയ ഭട്ടിന്റെ ഭാരം. ‘തടി കുറച്ചാൽ നീ തന്നെ നായിക’ എന്നു കരൺ പറഞ്ഞതോടെ രണ്ടും കൽപിച്ചിറങ്ങി അലിയ. 80 ശതമാനം ഡയറ്റ്, 20 ശതമാനം വ്യായാമം–ഫിറ്റ്നസ് ഫോർമുല കൃത്യമായി പാലിച്ചതോടെ 3 മാസം കൊണ്ടു പമ്പ കടന്നത് 16 കിലോ. തടി കുറയ്ക്കാനായി വിശന്നിരിക്കരുതെന്നും ധാരാളം പ്രോട്ടീനും കാർബോഹൈഡ്രേറ്റ്സും നിറഞ്ഞ ഡയറ്റിലൂടെ ആർക്കും തടി കുറയ്ക്കാമെന്നും അലിയ പറയുന്നു. 

പ്രഭാതഭക്ഷണം: ഉണരുമ്പോഴേ ഒരു ഗ്ലാസ്സ് പച്ചക്കറി ജ്യൂസ്. അല്ലെങ്കിൽ ഒരു കപ്പ് ഹെർബൽ ചായയ്ക്കൊപ്പം മുട്ടയുടെ വെള്ളയോ വെജിറ്റബ്‌ൾ സാൻവിജോ കഴിക്കും 

11 മണി: ഒരു ചെറിയ ബൗൾ നിറയെ പഴങ്ങൾ. അല്ലെങ്കിൽ ഇഡ്‌ഡലിയും സാമ്പാറും. 

ഉച്ചഭക്ഷണം: നെയ്യ് ചേർക്കാത്ത റൊട്ടിയും ഒരു കപ്പ് പരിപ്പ് സൂപ്പും. കൂടെ വേവിച്ച പച്ചക്കറികളും തൈരും. ഒന്നിടവിട്ട ദിവസങ്ങളിൽ വേവിച്ച പച്ചക്കറിക്കു പകരം ചിക്കൻ. 

4 മണി: ഒരു പഴം. അല്ലെങ്കിൽ ഇഡ്‌ഡലിയും സാമ്പാറും മധുരം ചേർക്കാത്ത ഒരു കപ്പ് ചായയും. 

രാത്രിഭക്ഷണം: ഉച്ചഭക്ഷണത്തിന്റെ അതേ മെനു. കൂടെ ഗ്രിൽഡ് ചിക്കൻ ബ്രസ്റ്റ്. രാത്രി ഭക്ഷണം ഉറങ്ങുന്നതിനു 2 മണിക്കൂർ മുൻപ് കഴിക്കണമെന്നതു നിർബന്ധം. 

ഉറങ്ങുന്നതിനു മുൻപ്: ഒരു ഗ്ലാസ്സ് പാൽ.

Read More : Celebrity Fitness